Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓപ്പറേഷൻ തിയേറ്ററിലെ ഓണസദ്യയിൽ അന്വേഷണം; വൃത്തിയുള്ളിടത്തല്ലേ ഭക്ഷണം കഴിക്കാനാകൂവെന്ന് ഡോക്ടർമാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആഘോഷം വിവാദത്തിൽ

ഓപ്പറേഷൻ തിയേറ്ററിലെ ഓണസദ്യയിൽ അന്വേഷണം; വൃത്തിയുള്ളിടത്തല്ലേ ഭക്ഷണം കഴിക്കാനാകൂവെന്ന് ഡോക്ടർമാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആഘോഷം വിവാദത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഓണാഘോഷം വിവാദമാകുന്നു. മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്ററിലാണ് ഓണസദ്യ വിളമ്പിയത്.

ഹൃദ്രോഗ വിഭാഗം ഓപ്പറേഷൻ തിയറ്ററിനുള്ളിലാണ് സദ്യ വിളമ്പിയതും പൂക്കളം ഒരുക്കിയതും. ആശുപത്രി അധികൃതരുടെ അനുമതിയോടെയായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കളമിട്ടതും ഓപ്പറേഷൻ തിയേറ്ററിലാണ്. എന്നാൽ മെഡിക്കൽ കോളേജിലെ വൃത്തിയുള്ള സ്ഥലം ഓപ്പറേഷൻ തീയേറ്റർ മാത്രമാണ്. അതുകൊണ്ടാണ് ഇത്തരമൊരു ആഘോഷത്തിന് തിയേറ്റർ വേദിയായതെന്നും മറുനാടൻ മലയാളിയോട് മുതിർന്ന ഡോക്ടർ വ്യക്തമാക്കി. അതിനിടെ വിഷയത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ഓപ്പറേഷൻ നടക്കുന്നതിനു സമീപത്താണ് ഓണസദ്യ വിളമ്പിയത്. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അടങ്ങുന്ന നൂറുപേർക്കോളമായിരുന്നു സദ്യ. മറ്റുള്ള ദിവസങ്ങളിലും ഡോക്ടർമാർ ഭക്ഷണം കഴിക്കുന്നതും ഇതിനടുത്ത് തന്നെയാണെന്ന വിചിത്രമായ വിശദീകരണമാണ് ഗുരുതരമായ ഈ കൃത്യവിലോപത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ, ഓപ്പറേഷൻ തിയറ്ററിൽ സദ്യ വിളമ്പിയിട്ടില്ലെന്ന് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു പറഞ്ഞു. സദ്യ വിളമ്പിയത് കന്റീനിലാണ്. ഓപ്പറേഷൻ തിയറ്ററിൽ ഇനി മുതൽ പൂക്കളമിടാൻ അനുവദിക്കില്ല. തിങ്കളാഴ്ചയ്ക്കു മുൻപ് തിയറ്റർ അണുവിമുക്തമാക്കുമെന്നും ഡോ. തോമസ് മാത്യു പറഞ്ഞു.

തീയറ്ററിനകത്തുള്ള അകത്തുള്ള അണുവിമുക്ത മേഖല എന്നെഴുതിയ മുറിയോട് ചേർന്നാണ് ഡോക്ടർമാരും നേഴ്‌സുമാരും ഓണസദ്യ നടത്തിയത്. എന്നാൽ എല്ലാവർഷവും ഇത് നടത്താറുണ്ടെന്നും ഓപ്പറേഷൻ തീയ്യറിലെ കാന്റീനിലാണ് സദ്യ വിളമ്പിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രാവിലെ മുതൽ തന്നെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടങ്ങിയിരുന്നു. ഓപ്പറേഷൻ തീയ്യറിലായിരുന്നു ഓണസദ്യയും പൂക്കളവും. ഓപ്പറേഷൻ തീയ്യറ്റർ എന്ന മുറിയുടെ അകത്തേക്ക് കയറിയാൽ അദ്യം കാണുന്ന ഹാളിൽ വലിയൊരു പൂക്കളം ഒരുക്കി അലങ്കരിച്ചിട്ടുണ്ട്.

അണുവിമുക്ത മേഖല എന്ന് എഴുതിവച്ചതിനപ്പുറമാണ് കാറ്ററിങ് കാരും സദ്യ നടത്തിപ്പുകാരും അടക്കമുള്ളവരും ചെരുപ്പ് പോലും അഴിച്ച് വെക്കാതെ യഥേഷ്ടം നടന്ന് നീങ്ങിയത്. സാധാരണ ഓപ്പറേഷൻ തീയ്യറ്ററിനകത്തേക്ക് ആരെയും കടത്തിവിടാറില്ല. പക്ഷേ ഓണസദ്യയ്ക്കിടെ ഇതിനകത്ത് കടന്ന ആരെയും തടഞ്ഞുനിർത്തിയില്ല. അഞ്ഞൂറിലധികം പേർക്ക് സദ്യ ഒരുക്കിയെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഓപ്പറേഷൻ തിയേറ്ററിൽ ഓണസദ്യ വിളമ്പിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ്. ശിവകുമാർ അറിയിച്ചു.

അതിനിടെയാണ് മെഡിക്കൽ കോളേജിലെ ശുചിത്വപ്രശ്‌നങ്ങളുയർത്തി ഡോക്ടർമാർ രംഗത്ത് വരുന്നത്. വൃത്തിയുള്ള സ്ഥലത്തിരുന്നല്ലേ ഭക്ഷണം കഴിക്കാനാകൂ. അതിന് ഓപ്പറേഷൻ തിയേറ്ററാണ് നല്ലത്. അതുകൊണ്ടാണ് അവിടെ ആഘോഷമെത്തിയത്. അണുമുക്തി വരുത്താൻ എളുപ്പത്തിൽ കഴിയും. അതിന് ശേഷമേ ഓപ്പറേഷൻ തിയേറ്റർ ഉപയോഗിക്കൂ. പതിവുള്ള കാര്യത്തിലുള്ള അനാവശ്യ വിവാദമാണിതെന്നും ഡോക്ടർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP