Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൻകിട ക്വാറികളുമായുള്ള മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഒത്തുകളി പൊളിച്ചടുക്കി ഹരിത ട്രിബ്യൂണൽ; എല്ലാ ക്വാറികൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാണെന്ന് ഉത്തരവ്;ക്വാറിക്കാരോടുള്ള സർക്കാരിന്റെ സ്‌നേഹത്തിനും കനത്ത തിരിച്ചടി

വൻകിട ക്വാറികളുമായുള്ള മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഒത്തുകളി പൊളിച്ചടുക്കി ഹരിത ട്രിബ്യൂണൽ; എല്ലാ ക്വാറികൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാണെന്ന് ഉത്തരവ്;ക്വാറിക്കാരോടുള്ള സർക്കാരിന്റെ സ്‌നേഹത്തിനും കനത്ത തിരിച്ചടി

ക്വാറികൾക്കുള്ള പരിസ്ഥിതി അനുമതി സംബന്ധിച്ച തീരുമാനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്. എല്ലാ ക്വാറികൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാണെന്നാണ് ഹരിത ട്രിബ്യൂണൽ ഉത്തരവ്. പാട്ടക്വാറികൾക്ക് പരിസ്ഥിതി അനുമതി വേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. വൻകിട ക്വാറികളുമായുള്ള മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഒത്തുകളിയാണ് തീരുമാനത്തിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതാണ് ഉത്തരവിലൂടെ ഹരിത ട്രിബ്യൂണൽ പൊളിച്ചത്. കോഴിക്കോട് സ്വദേശി നൽകിയ ഹർജിയിലാണ് എല്ലാ ക്വാറികൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാണെന്ന ഹരിതട്രിബ്യൂണലിന്റെ തീർപ്പ്.

അധികാരത്തിൽ വന്നപ്പോൾ തന്നെ സർക്കാർ ക്വാറി ഉടമകൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിക്കൊണ്ടുള്ള നിയമം പരിഷ്‌കരിച്ചിരുന്നു. ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറച്ച സർക്കാർ പെർമിറ്റുകളുടെ കാലാവധി അഞ്ച് വർഷമായി ഉയർത്തുകയും ചെയ്തു. ജനവാസ മേഖലയിൽ നൂറുമീറ്റർ പരിധി പാലിക്കണമെന്ന നിയമമാണ് ക്വാറി മാഫിയയ്ക്ക് വേണ്ടി സർക്കാർ പൊളിച്ചെഴുതി അമ്പത് മീറ്ററാക്കി കുറച്ചു. അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതികാനുമതി നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടപ്പോഴും സർക്കാർ ക്വാറി ഉടമകൾക്കൊപ്പമായിരുന്നു. ഉത്തരവ് ചോദ്യം ചെയ്ത് ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ നിർമ്മാണ മേഖല സ്തംഭിക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സുപ്രീംകോടതി ഈ നിലപാട് തള്ളിക്കളയുകയും ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ നിയമം ലംഘിച്ച് ക്വാറികൾ പ്രവർത്തിക്കുന്നതായാണ് വാർത്തകൾ.

ചെറിയ തോതിൽ തുടങ്ങുന്ന ക്വാറികൾ പലതും പിന്നീട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഗുണ്ടകളുടെയും സഹായത്താൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്ന വൻകിട ക്വാറികളായി മാറുന്നതാണ് ചരിത്രം.ഒരു ക്വാറി പ്രവർത്തിക്കാൻപഞ്ചായത്ത് ലൈസൻസ്,വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി,ജിയോളജി,പൊല്യൂഷൻ,ഫയർ അൻഡ് സേഫ്റ്റി,എക്സ്പ്ളോസീവ് തുടങ്ങിയ ലൈസൻസുകൾ ആവശ്യമാണ്.എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളും ഇതൊന്നുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. വേണ്ടത്ര പാരിസ്ഥിക പഠനം നടത്താതെയാണ് പല ക്വാറികൾക്കും ജിയോളജി വകുപ്പ് അനുമതി നൽകുന്നതെന്നും ആരോപണമുണ്ട്.

പരിസ്ഥിതി ലോല മേഖലകളിലാണ് പല ക്വാറികളും പ്രവർത്തിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്വാറികളുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.എന്നാൽ അതിലെ പല നിർദ്ദേശങ്ങളും നടപ്പായില്ല എന്നതാണ് വാസ്തവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP