Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങൾ നന്മ ഉണ്ടാകാൻ കാരണമാകും; മനുഷ്യന് ഉണർവുണ്ടാക്കാൻ ക്ഷേത്രത്തെ കുറിചുള്ള ചിന്തയ്ക്ക് കഴിയും; മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യാൻ ഹോമങ്ങൾക്കും പൂജകൾക്കും കഴിവുണ്ട്'; ക്ഷേത്രങ്ങൾ കൊണ്ടുള്ള ഗുണവശങ്ങൾ വിശദീകരിച്ച് ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

ചെറുവത്തൂർ : ക്ഷേത്രങ്ങൾ കൊണ്ടുള്ള ഗുണവശങ്ങൾ വിശദീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങൾ നന്മ ഉണ്ടാകാൻ കാരണമാകും. മനുഷ്യന് ഉണർവുണ്ടാക്കാൻ ക്ഷേത്രത്തെ കുറിചുള്ള ചിന്തയ്ക്ക് കഴിയും. നാടിന് ചലനാത്മകതയും വളർച്ചയും നേടാൻ കഴിയും.

ശാസ്ത്രലോകം 1400 വർഷങ്ങൾക്ക് മുന്പുള്ള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി നിരീക്ഷണം നടത്തുന്നെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യാൻ ഹോമങ്ങൾക്കും പൂജകൾക്കും കഴിവുണ്ട്.

പീലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദർശനം ഉദ്ഘാടനം ചെയ്യവെയാണ് ഇ പി ജയരാജൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP