Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇരവികുളം നാഷണൽ പാർക്ക് ഇന്ന് മുതൽ രണ്ടു മാസത്തേക്ക് അടച്ചു; നടപടി വരയാടുകളുടെ പ്രജനന കാലം നേരത്തേ തുടങ്ങിയതോടെ; ഇനി തുറക്കുന്നത് മാർച്ച് 20വരെ

ഇരവികുളം നാഷണൽ പാർക്ക് ഇന്ന് മുതൽ രണ്ടു മാസത്തേക്ക് അടച്ചു; നടപടി വരയാടുകളുടെ പ്രജനന കാലം നേരത്തേ തുടങ്ങിയതോടെ; ഇനി തുറക്കുന്നത് മാർച്ച് 20വരെ

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: ഇരവികുളം നാഷണൽ പാർക്ക് ഇന്നു മുതൽ രണ്ടുമാസക്കാലത്തേക്ക് അടച്ചു.വരയാടുകളുടെ പ്രജനന കാലം നേരത്തേ തുടങ്ങിയതോടെയാണ് നടപടി. സാധാരണ ഫെബ്രുവരി ആദ്യം മുതൽ ഏപ്രിൽ അവസാനം വരെയാണ് വരയാടുകളുടെ പ്രജനനകാലവുമായി ബന്ധപ്പെട്ട് പാർക്ക് അടച്ചിടുന്നത്. എന്നാൽ ഇത്തവണ പതിവിൽ നിന്നു വിപരീതമായി വരയാടുകളുടെ പ്രസവകാലം തുടങ്ങിയതോടെയാണ് പാർക്ക് നേരത്തേ അടച്ചിടാൻ വനംവകുപ്പ് അധികൃതർ തീരുമാനിച്ചത്.

അതേസമയം, 12 ദിവസത്തിലധികം തുടർച്ചയായുണ്ടായ മഞ്ഞുവീഴ്ചയിൽ ഇരവികുളം നാഷണൽ പാർക്കിനുള്ളിലെ പുൽമേടുകളും വൻതോതിൽ കരിഞ്ഞു പോയിട്ടുണ്ട്. ഇത് കാട്ടുതീയ്ക്കും വരയാടുകളുടെ ആഹാര ക്ഷാമത്തിനും കാരണമാകുമോയെന്ന ആശങ്കയിലാണ് പാർക്ക് അധികൃതർ. മുൻകാലങ്ങളിൽ ഒന്നോ രണ്ടോ ദിവസം മഞ്ഞു വീഴ്ചയുണ്ടാകുമെങ്കിലും അടുത്ത ദിവസങ്ങളിൽ ഇതു മാറാറാണ് പതിവ്. എന്നാൽ ഇത്തവണ ജനുവരി 2 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്.

സാധാരണ ജനുവരി മാസം അവസാന വാരത്തിലാണ് വരയാടുകളുടെ പ്രസവകാലം തുടങ്ങുന്നതെങ്കിൽ ഇത്തവണ ജനുവരി ആദ്യ വാരം തന്നെ പുതുതായി പിറന്ന രണ്ടു കുഞ്ഞുങ്ങളെ പാർക്കിനുള്ളിൽ കണ്ടു തുടങ്ങിയിരുന്നു. ഇതുവരെ ആറു പുതിയ കുഞ്ഞുങ്ങളെയാണ് പാർക്കിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുള്ളതെന്ന് വനംവകുപ്പ് വ്യക്തമാക്കി. തുടർന്നാണ് മാർച്ച് 20 വരെ പാർക്ക് അടച്ചിടാൻ തീരുമാനിച്ചത്.

ചിറ്റുവര, ചെണ്ടുവര, കന്നിമല തുടങ്ങിയ സ്ഥലങ്ങളിൽ മൈനസ് നാലുവരെയാണ് തണുപ്പു രേഖപ്പെടുത്തിയത്. അതേസമയം 12 മുതൽ 16 വരെ താപനില ഉയർന്നെങ്കിലും വീണ്ടും താപനില താഴേയ്ക്കു പോവുകയാണ്. ചെണ്ടുവര, ചിറ്റുവര, എല്ലപ്പെട്ടി, സെവന്മല, കന്നിമല, എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ മൈനസ് ഒന്നായിരുന്നു താപനില രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP