Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിപാടി ഏതായാലും ഇവിടെ നീല കുപ്പായം നിർബന്ധം; എപ്പോഴും നീല ഷർട്ട് മാത്രം ധരിക്കുന്ന കളക്ടർ; ഇഷ്ട കളറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫീറുള്ള  

പരിപാടി ഏതായാലും ഇവിടെ നീല കുപ്പായം നിർബന്ധം; എപ്പോഴും നീല ഷർട്ട് മാത്രം ധരിക്കുന്ന കളക്ടർ; ഇഷ്ട കളറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫീറുള്ള   

മറുനാടൻ ഡെസ്‌ക്‌

എറണാകുളം; പുരുഷന്മാർ തുണിയെടുക്കാറുള്ളപ്പോൾ നീല നിറം അധികമായി കടന്നുകൂടാറുണ്ടെന്ന് എല്ലാ വീടുകളിലെയും പരാതിയാണ്. അത്തരത്തിൽ നീല നിറത്തോട് കടുത്ത താത്പ്പര്യമുള്ള ഒരു ഉദ്യോഗസ്ഥനുണ്ട് ഇവിടെ. പുള്ളിയുടെ നീല നിറത്തിനോടുള്ള പ്രണയം ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. വേറാരുമല്ല നീല നിറം ഇത്രയും അധികം ഇഷ്ടപ്പെടുന്ന ആ ഉദ്യോഗസ്ഥൻ.

അത് ജനകീയനായ എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫീറുള്ളയാണ്. കലക്ടറെ കാണാനും പരാതി അറിയിക്കാനും നിരവധിപ്പേരാണ് കലക്ടറേറ്റിലെത്തുക. എന്നാൽ അദ്ദേഹത്തെ സ്ഥിരമായി കാണുന്നവരിൽ കൗതുകമുണർത്തുന്ന കാര്യമാാണ് ഈ നിലനിറം. എപ്പോഴും ധരിക്കുന്നത് നീല നിറമുള്ള ഷർട്ടുകൾ! ഔദ്യോഗിക പരിപാടികളായാലും സ്വകാര്യ സന്ദർഭങ്ങളിലായാലും ഇതിനു മാറ്റമൊന്നുമില്ല. കലക്ടറുടെ നീല ഷർട്ടുകളോടുള്ള ഈ പ്രണയം പലരേയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഈ നീല ഷർട്ടിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് വൈ.സഫീറുള്ള. സ്‌കൂൾ പഠനം കഴിഞ്ഞു പുറത്തിറങ്ങിയത് മുതൽ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നു. എൻജിനീയറിങ് പഠിക്കുമ്പോഴും നീല യൂണിഫോമിന് മാറ്റമില്ലായിരുന്നു.

പഠനം കഴിഞ്ഞ് ടാറ്റ കൺസൾട്ടൻസിയിലെത്തിയപ്പോഴും അതിനുശേഷം ഐബിഎമ്മിലെത്തിയപ്പോഴും യൂണിഫോമിന്റെ നിറം മാത്രം മാറിയില്ല. അങ്ങനെ കുറേകാലം ശരീരത്തിന്റെ ഭാഗമായി മാറിയ നീല നിറത്തോടു തോന്നിയ കൗതുകമാണ് അതു സ്ഥിരമായി തിരഞ്ഞെടുക്കാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP