Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് ദുരിതാശ്വാസമായി സർക്കാരിൽ നിന്ന് കിട്ടിയത് പത്തര ലക്ഷം രൂപ: സഹകരണ ബാങ്കിലെ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത് ട്രഷറിയിലെ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന്; തട്ടിപ്പ് തെളിഞ്ഞതോടെ നേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ അധികൃതർ; സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് ദുരിതാശ്വാസമായി സർക്കാരിൽ നിന്ന് കിട്ടിയത് പത്തര ലക്ഷം രൂപ: സഹകരണ ബാങ്കിലെ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയത് ട്രഷറിയിലെ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന്; തട്ടിപ്പ് തെളിഞ്ഞതോടെ നേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ അധികൃതർ; സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

മറുനാടൻ മലയാളി ബ്യൂറോ


കാക്കനാട്: മഹാപ്രളയത്തിൽ ഉള്ള സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവർക്ക് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാര തുക കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോൾ സിപിഎം നേതാവ് അനർഹമായി സ്വന്തമാക്കിയ പ്രളയ ദുരിതാശ്വാസ തുകയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. പ്രളയം ബാധിക്കാത്ത കാക്കനാട് മേഖലയിലെ താമസക്കാരനായ നേതാവിനാണ് പത്തുലക്ഷത്തി അമ്പത്തിനാലായിരം രൂപ കിട്ടിയത. കൂടാതെ, സംഭവത്തിൽ അന്വേഷണത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയതിന് കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ക്ലറിക്കൽ ജീവനക്കാർക്ക് സസ്‌പെൻഷൻ. 2018 ഓഗസ്റ്റിലെ പ്രളയകാലത്ത് ജില്ലയിൽ നാഷനഷ്ടങ്ങളുണ്ടായ വീടുകൾക്ക് ധന സഹായം നൽകുന്നതിന് അനുവദിച്ച ഫണ്ടാണ് തിരിമറി നടത്തിയത്. ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10,54000 രൂപ സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിന്റെ അയ്യനാട് സർവ്വീസ് സഹകരണബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് നടപടി.

സംഭവം അന്വേഷിച്ച കലക്ടറേറ്റ് ഫിനാൻസ് ഓഫീസർ കലക്ടർ കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാമ് സെഷൻ ക്ലർക്ക് വിഷ്ണു പ്രസാദിനെ കലക്ടർ എസ് സുഹാസ് സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. കൂടാതെ, പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് പ്രളയ ദുരിതാശ്വാസമായി സർക്കാരിൽ നിന്ന് കിട്ടിയത് പത്തര ലക്ഷം രൂപ ഈയിനത്തിൽ കിട്ടിയത്. തട്ടിപ്പ് തെളിഞ്ഞതോടെ നേതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ എറണാകുളം ജില്ലാ കലക്ടർ ഇതോടെ ഉത്തരവിടുകയായിരുന്നു. തട്ടിപ്പ് നടത്തിയ സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിജിലൻസിനും മുന്നിൽ പരാതിയെത്തി.

പ്രളയത്തിൽ ഉള്ള സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവർക്ക് പോലും സർക്കാർ നിശ്ചയിച്ച പരമാവധി നഷ്ടപരിഹാര തുക നാലു ലക്ഷം രൂപയാണ്. അതുപോലും പൂർണമായി കിട്ടാത്ത അർഹരൊരുപാട് സർക്കാരോഫീസുകൾ കയറിയിറങ്ങി ഗതികേടിലാണ്. ഇതിനിടയിലാണ് സിപിഎം നേതാവ് അനർഹമായി സ്വന്തമാക്കിയ പ്രളയ ദുരിതാശ്വാസ തുകയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. പ്രളയം ബാധിക്കാത്ത കാക്കനാട് മേഖലയിലെ താമസക്കാരനായ നേതാവിനാണ് പത്തുലക്ഷത്തി അമ്പത്തിനാലായിരം രൂപ കിട്ടിയത്. കാക്കനാട് വാഴക്കാലയിലെ അയ്യനാട് സർവീസ് സഹകരണ ബാങ്കിലെ നേതാവിന്റെ അക്കൗണ്ടിലേക്കാണ് ട്രഷറിയിലെ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് പണമെത്തിയത്.

ബാങ്ക് സെക്രട്ടറിക്കു തോന്നിയ സംശയത്തെ തുടർന്ന് ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടതും പണം തിരിച്ചു പിടിക്കാൻ കലക്ടർ ഉത്തരവിറക്കിയതും. ക്രമക്കേടിന്റെ പേരിൽ കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദിന് സസ്‌പെൻഷനും കിട്ടി. എന്നാൽ തട്ടിപ്പ് നടത്തിയ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവറിനെതിരെയും േകസെടുക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതിയെത്തിയത്. ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവും കലക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇത്ര ഉയർന്ന തുക അൻവറിന് അനർഹമായി കിട്ടാൻ കാരണമായതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമാനമായ തട്ടിപ്പ് ജില്ലയിലുടനീളം നടന്നിട്ടുണ്ടെന്നും ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP