Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതമൈത്രി വിളിച്ചോതി ചന്ദനക്കുടവും പേട്ടതുള്ളലും വരവായി; ചന്ദനക്കുടം നാളെ നടക്കുമ്പോൾ പേട്ട തുള്ളൽ മറ്റന്നാൾ ആഘോഷമാകും; മന്ത്രി വി എസ് സുനിൽ കുമാർ ചന്ദനക്കുടം ഉദ്ഘാടനം ചെയ്യും

മതമൈത്രി വിളിച്ചോതി ചന്ദനക്കുടവും പേട്ടതുള്ളലും വരവായി; ചന്ദനക്കുടം നാളെ നടക്കുമ്പോൾ പേട്ട തുള്ളൽ മറ്റന്നാൾ ആഘോഷമാകും; മന്ത്രി വി എസ് സുനിൽ കുമാർ ചന്ദനക്കുടം ഉദ്ഘാടനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

എരുമേലി : അയ്യപ്പ സ്വാമിയും വാവര് സ്വാമിയും തമ്മിലുള്ള ദൃഢബന്ധത്തിന്റെ സ്മരണകൾ ഓർമ്മിപ്പിച്ച് ചന്ദനക്കുടവും പേട്ട തുള്ളലും വരവായി. നാളെയാണ് ചന്ദനക്കുടം ആഘോഷങ്ങൾ നടക്കുക. മറ്റന്നാളാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളൽ നടക്കുന്നത്.
മഹല്ല് മുസ്ലിം ജമാ അത്ത് കമ്മിറ്റി ആഭിമുഖ്യത്തിലാണ് ചന്ദനക്കുടം നടക്കുക. നാളെ വൈകിട്ട് 6.39ന് ചന്ദനക്കുടം മന്ത്രി വി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജമാ അത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിക്കും.

അമ്പലപ്പുഴ സംഘത്തെ അയ്യപ്പസ്വാമിയും വാവരുസ്വാമിയുമായുള്ള ഊഷ്മള ബന്ധത്തിന്റെ ഓർമ പുതുക്കി സ്വീകരിക്കും. തുടർന്ന് ചന്ദനക്കുട ഘോഷയാത്ര. മഹിഷീ നിഗ്രഹ സ്മരണ നിറയുന്ന പേട്ടതുള്ളൽ മറ്റന്നാൾ നടക്കും. ഉച്ചയോടെ ആരംഭിക്കും. ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുമ്പോൾ അമ്പലപ്പുഴ സംഘത്തിന്റെ തുള്ളൽ ആരംഭിക്കും.

സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ കൊച്ചമ്പലത്തിൽ നിന്നു നൈനാർ മസ്ജിദിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാ അത്ത് ഭാരവാഹികൾ പുഷ്പ വൃഷ്ടിയോടെ സ്വീകരിക്കും. പിന്നീടു വാവരു സ്വാമിയുടെ പ്രതിനിധിക്കൊപ്പം സംഘം വലിയമ്പലത്തിലേക്ക് പേട്ടതുള്ളും. ഉച്ചകഴിഞ്ഞ് മാനത്ത് വെള്ളിനക്ഷത്രം കാണുമ്പോൾ ആലങ്ങാടിന്റെ തുള്ളൽ ആരംഭിക്കും. അമ്പാടത്ത് എ.കെ.വിജയകുമാറാണ് പെരിയോൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP