Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലാളി വിഹിതവും തൊഴിലുടമയുടെ വിഹിതവും കുറച്ചതിന് പിന്നാലെ ആനുകൂല്യങ്ങൾ നിലനിർത്താനും ഡിസ്‌പെൻസറികളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനും ഇഎസ്‌ഐ കോർപ്പറേഷൻ; മാതാപിതാക്കളുടെ വരുമാനം സംബന്ധിച്ച വ്യവസ്ഥയിലും ഇളവ്; കേരളത്തിൽ ഈ വർഷം തന്നെ നിലവിൽ വരുന്നത് 9 ഐസിയുകൾ

തൊഴിലാളി വിഹിതവും തൊഴിലുടമയുടെ വിഹിതവും കുറച്ചതിന് പിന്നാലെ ആനുകൂല്യങ്ങൾ നിലനിർത്താനും ഡിസ്‌പെൻസറികളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനും ഇഎസ്‌ഐ കോർപ്പറേഷൻ; മാതാപിതാക്കളുടെ വരുമാനം സംബന്ധിച്ച വ്യവസ്ഥയിലും ഇളവ്; കേരളത്തിൽ ഈ വർഷം തന്നെ നിലവിൽ വരുന്നത് 9 ഐസിയുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ഏറെ സന്തോഷം പകരുന്ന പരിഷ്‌കാരങ്ങളാണ് ഇഎസ്‌ഐ കോർപ്പറേഷൻ നടപ്പിലാക്കാൻ പോകുന്നത്. ഇഎസ്‌ഐയിൽ അംഗങ്ങളായിട്ടുള്ളവരുടെ മാതാപിതാക്കൾക്കുള്ള വരുമാന പരിധിയിൽ ഇളവ് നൽകിയിട്ടുണ്ട് എന്നുള്ളതാണ് കോർപ്പറേഷൻ  നടപ്പിലാക്കുന്നതിലെ ഒരു പ്രധാന തീരുമാനം. തൊഴിലാളികളുടേയും തൊഴിലുടമകളുടേയും വിഹിതം കുറയ്ക്കുമെന്നും ആനുകൂല്യങ്ങൾ നിലനിർത്താനുമാണ് ഇഎസ്‌ഐ ഭരണസമിതിയുടെ തീരുമാനം.

ഇഎസ്‌ഐ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി വലിയൊരു തുകയാണ് ചെലവാകുന്നത്. ഓരോ സംസ്ഥാനത്ത് ചെലവാകുന്ന മുഴുവൻ തുകയും ഇഎസ്‌ഐ കോർപ്പറേഷൻ വഹിക്കുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. 1.75 ആയിരുന്ന തൊഴിലാളി വിഹിതം ഒരു ശതമാനമാക്കി കുറച്ചിരുന്നു. 4.75 ശതമാനമാണ് ആദ്യം തൊഴിലുടമ നൽകേണ്ടിയിരുന്നതെങ്കിൽ ഇനി 4 ശതമാനം മാത്രം നൽകിയാൽ മതിയാകും. ഇതു സംബന്ധിച്ച നിയമം ഈ വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കോർപ്പറേഷന് 77,000 കോടി രൂപ നീക്കിയിരിപ്പുള്ള സാഹചര്യത്തിൽ ഇഎസ്‌ഐ ഡിസ്പൻസറികളിലേയും ആശുപത്രിയിലേയും സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനമുണ്ട്. പ്രതിമാസം 5000 രൂപ മാതാപിതാക്കൾക്ക് വരുമാനമുള്ള അംഗങ്ങൾക്ക് ആനുകൂല്യം നൽകില്ലെന്ന വ്യവ്സ്ഥ ഇളവ് ചെയ്തിരിക്കുന്നതും മറ്റൊരു പ്രധാന തീരുമാനമാണ്. പുതിയ നിയമപ്രകാരം 9000 രൂപയാണ് പരിധി. ഓരോ ഇഎസ്‌ഐ അംഗത്തിനും 3,000 രൂപ വാർഷികച്ചെലവു കണക്കാക്കി സംസ്ഥാനങ്ങൾക്കു തുക കൈമാറുന്ന രീതിയാണു പരിഷ്‌കരിക്കുക.

ആനുകൂല്യങ്ങൾക്കു വേണ്ടിവരുന്ന മുഴുവൻ ചെലവും കോർപറേഷൻ വഹിക്കുന്നതോടെ ഇഎസ്‌ഐ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും സൗകര്യങ്ങളേർപ്പെടുത്തുന്നതിനുമുള്ള നിയന്ത്രണങ്ങൾ കുറയുമെന്നാണ് കരുതുന്നത്. രാജ്യത്തെ എല്ലാ ഇഎസ്‌ഐ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗം തുടങ്ങാനും തീരുമാനമായി.

കേരളത്തിലെ 9 ആശുപത്രികളിലും ഐസിയു ഈ വർഷം നിലവിൽ വരും. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അജണ്ടയിലുണ്ടായിട്ടും കേരള സർക്കാരിന്റെ പ്രതിനിധി ഇത്തവണയും ഭരണസമിതി യോഗത്തിനെത്തിയില്ല. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്‌കുമാർ ഗാങ്വാറാണു ഭരണസമിതിയുടെ 176ാം യോഗത്തിൽ അധ്യക്ഷത വഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP