Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകർക്കുള്ള എസ്സൻസ് -2019 പുരസ്‌കാരം ഡോ മനോജ് ബ്രൈറ്റിന്; യുവ ആക്റ്റിവിസ്റ്റുകൾക്കുള്ള പുരസ്‌കാരം കൃഷ്ണപ്രസാദിനും; പുരസ്‌കാരദാനം ഒക്ടോബർ 6ന് ലിറ്റ്മസ് -19 വേദിയിൽ വച്ച്

മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകർക്കുള്ള എസ്സൻസ് -2019 പുരസ്‌കാരം  ഡോ മനോജ് ബ്രൈറ്റിന്; യുവ ആക്റ്റിവിസ്റ്റുകൾക്കുള്ള പുരസ്‌കാരം കൃഷ്ണപ്രസാദിനും; പുരസ്‌കാരദാനം ഒക്ടോബർ 6ന് ലിറ്റ്മസ് -19 വേദിയിൽ വച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകർക്കുള്ള ഈ വർഷത്തെ എസ്സൻസ് പുരസ്‌കാരം എഴുത്തുകാരനും ബ്ലോഗറുമായ ഡോ മനോജ് ബ്രൈറ്റിന്. 'ബോധിവൃക്ഷത്തിന്റെ മുള്ളുകൾ'എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ഡി.സി ബുക്സിന് വേണ്ടി 2010 ലെ പുലിറ്റ്സർ സമ്മാനം ലഭിച്ച സിദ്ധാർത്ഥ മുഖർജിയുടെ എംപറർ ഓഫ് ഓൾ മാലഡീസ് എന്ന ബെസ്റ്റ് സെല്ലർ മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്. 20000 രൂപയും എസ്സൻസ് പുരസ്‌കാരവും കീർത്തിപത്രവുമാണ് സമ്മാനം. 2019 ഒക്ടോബർ 6 ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹോളിൽ നടക്കുന്ന ലിറ്റ്മസ് 19 ൽ വെച്ച് സമ്മാനവിതരണം.

ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചരണരംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച യുവ ആക്റ്റിവിസ്റ്റുകൾക്കുള്ള ഈ വർഷത്തെ അവാർഡ് കൃഷ്ണപ്രസാദിന്. ഭരണഘടനയുടെ ആർട്ടിക്കിൾ 51 A(h) ന്റെ അന്തസത്ത ഉൾകൊണ്ട് നിരവധി വിഷയങ്ങളിൽ കൃഷ്ണപ്രസാദ് നടത്തിയ പ്രഭാഷണങ്ങൾ വലിയ തോതിൽ ജനശ്രദ്ധയാകർഷിച്ചു. 15000 രൂപയും ട്രോഫിയും കീർത്തിപത്രവുമാണ് സമ്മാനം. ലിറ്റ്മസ് 19 ന്റെ വേദിയിൽ സമ്മാനവിതരണം. എസ്സൻസ് ഗ്ലോബൽ ആണ് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP