Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നമ്മുടെ മതേതരത്വം രോഗാതുരമായ 'സിക്കുലറിസമായി'; എല്ലാ മതങ്ങളേയും രാഷ്ട്ര ശരീരത്തിൽനിന്ന് മാറ്റി നിർത്തുന്നതും ഒരു പോലെ പ്രീണിപ്പിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സി.രവിചന്ദ്രൻ; എസ്സൻസ് ഗ്ലോബൽ സെക്രട്ടറിയേറ്റ് യൂണിറ്റിന് ഉജ്ജ്വല തുടക്കം

നമ്മുടെ മതേതരത്വം രോഗാതുരമായ 'സിക്കുലറിസമായി'; എല്ലാ മതങ്ങളേയും രാഷ്ട്ര ശരീരത്തിൽനിന്ന് മാറ്റി നിർത്തുന്നതും ഒരു പോലെ പ്രീണിപ്പിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സി.രവിചന്ദ്രൻ; എസ്സൻസ് ഗ്ലോബൽ സെക്രട്ടറിയേറ്റ് യൂണിറ്റിന് ഉജ്ജ്വല തുടക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചുരുങ്ങിയകാലം കൊണ്ട് കേരളത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ സെക്രട്ടറിയേറ്റ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ആണ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിൽ തുടങ്ങി വിദേശരാജ്യങ്ങളിൽവരെ യൂണിറ്റുകൾ ആയ എസ്സെൻസ് ഗ്ലോബൽ എന്ന സ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിന് കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ ഒരു യൂണിറ്റ് തുടങ്ങാൻ കഴിഞ്ഞു എന്നത് നമ്മുടെ നാട്ടിൽ വരുംകാലത്തു നാസ്തികതയും യുക്തിചിന്തയും ഉണ്ടാക്കാൻ പോകുന്ന വിപ്ലവകരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സി. രവിചന്ദ്രൻ 'സിക്കുലറിസം' എന്ന് തലക്കെട്ടുള്ള ഒരു പ്രസന്റേഷൻ അവതരിപ്പിച്ചുകൊണ്ടാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. രോഗാതുരമായ മതേതരത്വം എന്നതാണ് 'സിക്കുലറിസം' എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഭരണഘടന എഴുതുമ്പോൾ സെക്കുലറിസം ഉണ്ടായിരുന്നില്ല, പിന്നീട് അത് എഴുതിച്ചേർക്കുകയായിരുന്നു. മതത്തിനു സമ്പൂർണ ആധിപത്യം ഉണ്ടായിരുന്ന ഒരു ഭൂതകാലത്തിൽ നിന്നാണ് മതത്തെ ഒഴിച്ച് നിർത്തുന്ന തുരുത്തുകൾ ഉണ്ടായത്. ഇന്ത്യൻ ഭരണഘടനയുടെ ശക്തിസ്തംഭമാണ് സെക്കുലറിസം എന്നാണ് സുപ്രീം കോടതി ഇതിനെ വീക്ഷിച്ചത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന വാക്യമാണ് യൂറോപ്യൻ രാജ്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയത്.

മതത്തെ രാഷ്ട്ര ശരീരത്തിൽനിന്ന് മാറ്റി നിർത്തുന്നതും എല്ലാ മതങ്ങളെയും ഒരു പോലെ പ്രീണിപ്പിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എല്ലാ മതാധിഷ്ഠിത രാജ്യങ്ങളിലും അവനവന്റെ മതം കഴിഞ്ഞേ മറ്റള്ളവക്ക് സ്ഥാനമുള്ളൂ. അവിടെ തുല്യമത പരിഗണന ഇല്ലെന്നും സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. എസ്സെൻസ് സെക്രട്ടറിയേറ്റ് യൂണിറ്റ് എന്ന ആശയം പങ്കാളിത്തം കൊണ്ട് വൻ വിജയമായതായി സംഘാടകർ വ്യക്തമാക്കി. 100 സീറ്റ് ഉള്ള ഹാളിൽ നൂറ്റിഅൻപതോളം പേർ ഉണ്ടായിരുന്നു, ഹാളിനകത്തു കേറാൻ കഴിയാതെ അൻപതോളം പേര് വാതിൽക്കൽ തിങ്ങി നിറഞ്ഞു നിൽക്കുകയായിരുന്നു.

കേരളത്തിന്റെ ഭരണചക്രം തിരിക്കുന്ന സെക്രട്ടറിയേറ്റിൽ നിന്നും ഇത്രയും ആൾക്കാർ സ്വതന്ത്ര ചിന്തയിലേക്ക് വരുന്നത് സ്വാഗതാർഹമാണെന്ന് പരിപാടിയിൽ പങ്കെടുത്തവരും അഭിപ്രായപ്പെട്ടു. എസ്സെൻസ് ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗവും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനുമായ . വി എസ് രതീഷ് ആണ് പരിപാടിയുടെ മുഖ്യ സംഘാടകൻ. എസ്സെൻസ് ക്ലബ് സെക്രട്ടറി കമലാലയം രാജൻ പരിപാടിയിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനായ ശിവ് ലാൽ നന്ദി പ്രകാശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP