Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും; ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും മാർച്ച് മൂന്നിന്

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും; ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും മാർച്ച് മൂന്നിന്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാവിലെ 8.15-നും 9.20-നും മധ്യേ, തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി തളിയിൽ വാരിക്കാട്ട് കേശവൻ സത്യേഷ് എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. ചോറ്റാനിക്കര സുഭാഷ്നാരായണന്മാരാരും സംഘവും പഞ്ചവാദ്യമൊരുക്കും.

9.30-ന് സാംസ്‌കാരികസമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും. സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഉദ്ഘാടനം ചെയ്യും. മെമ്പർ അഡ്വ. എൻ.വിജയകുമാർ അധ്യക്ഷത വഹിക്കും. കെ.സുരേഷ്‌കുറുപ്പ്്് എംഎ‍ൽഎ. മുഖ്യപ്രഭാഷണം നടത്തും. മാർച്ച് മൂന്നിനാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും. അഞ്ചിനാണ് ആറാട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP