Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എക്‌സൈസ് കസ്റ്റഡി മരണം: യുവാവിനെ അതിക്രൂരമായി മർദ്ദിച്ചത് പ്രിവന്റീവ് ഓഫീസറും സിവിൽ ഓഫീസറും; ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തും; സംഘത്തിലെ ഡ്രൈവറെ സാക്ഷിയാക്കും

എക്‌സൈസ് കസ്റ്റഡി മരണം: യുവാവിനെ അതിക്രൂരമായി മർദ്ദിച്ചത് പ്രിവന്റീവ് ഓഫീസറും സിവിൽ ഓഫീസറും; ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തും; സംഘത്തിലെ ഡ്രൈവറെ സാക്ഷിയാക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കഞ്ചാവുമായി പിടിയിലായ മലപ്പുറം സ്വദേശി രഞ്ജിത് മരിച്ച സംഭവത്തിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തും. എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും യുവാവിനെ ക്രൂരമായി മർദിച്ചവർ ഒരു പ്രിവന്റിവ് ഓഫിസറും ഒരു സിവിൽ ഓഫിസറുമാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇവരുടെ പേരിൽ കൊലക്കുറ്റം ചുമത്താമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

സംഘത്തിലുണ്ടായിരുന്ന ഡ്രൈവറെ സാക്ഷിയാക്കിയാവും കേസ് ഫയൽ തയ്യാറാക്കുക. ഒരാൾ മാപ്പ് സാക്ഷിയാവാനും സാധ്യതയുണ്ട്. സംഭവത്തിലെ സാക്ഷികളായി എക്‌സൈസ് അവതരിപ്പിച്ചിരുന്നവരിൽ നിന്ന് ശനിയാഴ്ച രാത്രിയും പൊലീസ്‌മൊഴി എടുത്തു. ഗുരുവായൂരിൽ നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയതെന്നാണ് പൊലീസിന്റെയും വിലയിരുത്തൽ. എന്നാൽ കഞ്ചാവ് കണ്ടെടുത്തതിൽ വ്യക്തത വന്നിട്ടില്ല. പിടികൂടുമ്പോൾ രണ്ട് കിലോ കഞ്ചാവ് ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. കൂടുതലുള്ളത് കണ്ടെത്താൻ വേണ്ടിയാണ് പാവറട്ടിയിലെ ഷാപ്പ് ഗോഡൗണിലെത്തിച്ച് മർദിച്ചതത്രെ. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP