Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഓണക്കാലത്ത് ഓപ്പറേഷൻ വിശുദ്ധിയുമായി എക്‌സൈസ് വകുപ്പ്; വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഒഴുക്ക് തടയാനുള്ള പദ്ധതിയുടെ ചുമതല എക്‌സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന്; എക്‌സൈസ് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂർ കൺട്രോൾ റൂമും

ഓണക്കാലത്ത് ഓപ്പറേഷൻ വിശുദ്ധിയുമായി എക്‌സൈസ് വകുപ്പ്; വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഒഴുക്ക് തടയാനുള്ള പദ്ധതിയുടെ ചുമതല എക്‌സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന്; എക്‌സൈസ് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂർ കൺട്രോൾ റൂമും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണക്കാലത്ത് ഓപ്പറേഷൻ വിശുദ്ധിയുമായി എക്‌സൈസ് വകുപ്പ്. വ്യാജമദ്യം തടയാനായാണ് എക്‌സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വ്യാജ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെ ഒഴുക്കുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഓപ്പറേഷൻ. എക്‌സൈസ് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

ഓണക്കാലത്ത് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽ മദ്യവിൽപ്പനയിൽ വൻ വർദ്ധനവാണ് ഓരോ വർഷവും രേഖപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുൻ വർഷത്തേതിൽ നിന്നും 17 കോടി രൂപയുടെ കുറവായിരുന്നു ബിവറേജസ് കോർപ്പറേഷന് വരുമാനത്തിൽ ഉണ്ടായത്. കഴിഞ്ഞ ഓണക്കാലത്ത് മലയാളികൾ കുടിച്ചുതീർത്തത് 516 കോടി രൂപയുടെ മദ്യമെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. ഓണം സീസണിലെ 10 ദിവസത്തെ കണക്കാണിത്.

2017ലെക്കാൾ 17 കോടി രൂപയുടെ കുറവാണ് ബിവറേജസ് കോർപ്പറേഷന് വരുമാനത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം തിരുവോണത്തിനുൾപ്പെടെ 533 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ വിറ്റിരുന്നത്.

പ്രളയത്തെത്തുടർന്ന് ആകെയുള്ള 270 ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ 60 എണ്ണം അടച്ചിട്ടിരുന്നു. തിരുവോണത്തിന് ബെവ്‌കോ ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല. ഉത്രാടത്തിന് 88 കോടി രൂപയുടെയും അവിട്ടത്തിന് 59 കോടി രൂപയുടെയും മദ്യം ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴി വിറ്റെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓണം സീസണിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. 1.22 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP