Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്‌സൈസ് സംഘത്തെ തടഞ്ഞ് വെച്ച് തൊണ്ടിമുതലായ ചാരായം നശിപ്പിച്ചത് നിരവധി അബ്കാരി കേസുകളിലെ പ്രതി രാമരാജിന്റെ നേതൃത്വത്തിലുള്ള സംഘം; ചിറ്റിവാര എസ്റ്റേറ്റിൽ പ്രിവന്റീവ് ഓഫീസർമാരായ ബാലുവും ജോളിയും പിടിച്ചെടുത്തത് 20 ലിറ്റർ വ്യാജചാരായം; ഉദ്യോഗസ്ഥരുടെ പരാതിയിൽ 20 പേർക്കെതിരെ കേസെടുത്ത് പൊലീസും

എക്‌സൈസ് സംഘത്തെ തടഞ്ഞ് വെച്ച് തൊണ്ടിമുതലായ ചാരായം നശിപ്പിച്ചത് നിരവധി അബ്കാരി കേസുകളിലെ പ്രതി രാമരാജിന്റെ നേതൃത്വത്തിലുള്ള സംഘം; ചിറ്റിവാര എസ്റ്റേറ്റിൽ പ്രിവന്റീവ് ഓഫീസർമാരായ ബാലുവും ജോളിയും പിടിച്ചെടുത്തത് 20 ലിറ്റർ വ്യാജചാരായം; ഉദ്യോഗസ്ഥരുടെ പരാതിയിൽ 20 പേർക്കെതിരെ കേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ തടഞ്ഞ് വെച്ച് മർദ്ദിച്ച ശേഷം തൊണ്ടിമുതൽ നശിപ്പിച്ചത് നിരവധി അബ്കാരി കേസിലെ പ്രതി രാമരാജിന്റെ നേത്യത്വത്തിലെത്തിയ സംഘം. മൂന്നാർ ചിറ്റിവാര എസ്റ്റേറ്റിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെയാണ് തടഞ്ഞുവെച്ച് മർദ്ദിച്ചശേഷം തൊണ്ടിമുതൽ നശിപ്പിച്ചത്. എക്‌സൈസ് സംഘം പിടിച്ചെടുത്ത വ്യാജചാരായം ഉദ്യോഗസ്ഥരെ മണിക്കുറുകളോളം തടഞ്ഞുവെച്ച ശേഷമാണ് നശിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ ദേവികുളം റേഞ്ച് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫിന് ലഭിച്ച രഹ്യവിവരത്തെ തുടർന്ന് സംഘം എസ്റ്റേറ്റിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ ഉച്ചവരെ നടത്തിയ പരിശോധനയിൽ യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മൂന്നാർ പ്രിവന്റീവ് ഓഫീസർമാരായ ബാലു, ജോളി എന്നിവർ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എസ്റ്റേറ്റിലെത്തി പരിശോധനകൾ തുടർന്നു.

വൈകുന്നേരം ഒരുമണിക്കൂറോളം നടത്തിയ പരിശോധനയിലാണ് പൊന്തക്കാട്ടിൽ കന്നാസിൽ ഒളിപ്പിച്ചിരുന്ന 20 ലിറ്റർ കളർചേർത്ത വ്യാജചാരായം കണ്ടെത്തിയത്. സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചശേഷം ജീപ്പിൽ കയറിയ സംഘത്തെ രാമരാജിന്റെ നേത്യത്വത്തിലുള്ള 20 പേരടങ്ങുന്ന സംഘം ഒരുമണിക്കുറോളം തടഞ്ഞുവെയ്ക്കുകയും മർദ്ദിച്ചശേഷം പിടിച്ചെടുത്ത തൊണ്ടിമുതലായ വ്യാജചാരായം നശിപ്പിക്കുകയും ചെയ്തു.

മൂന്നാറിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും രക്ഷിച്ചത്. എക്സൈസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ രാമരാജ്, മകൻ രാജൻ, മോഹൻ, ആനന്ദ്, കുമാർ എന്നിവരുൾപ്പെടെ ഇരുപതുപേർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP