Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; 13കോടി വിലവരുന്ന ഹാഷിഷ് ഓയിൽ എക്‌സൈസ് പിടികൂടി; ആന്ധ്രാ സ്വദേശി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായത് ആക്കുളത്ത് നിന്ന്

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; 13കോടി വിലവരുന്ന ഹാഷിഷ് ഓയിൽ എക്‌സൈസ് പിടികൂടി; ആന്ധ്രാ സ്വദേശി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായത് ആക്കുളത്ത് നിന്ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി മരുന്ന് വേട്ട. 13കോടി വിലവരുന്ന ഹാഷിഷ് ഓയിൽ എക്‌സൈസ് പിടികൂടി. ആക്കുളത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്.തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജൻ, ഇടുക്കി സ്വദേശികളായ അനിൽ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്.
ആന്ധ്രാ സ്വദേശി ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ഹാഷിഷ് കായൽ ടിണ്ടിഗല്ലിൽ വച്ചാണ് പിടിയിലായവരുടെ ഇന്നോവയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തുള്ള ഒരാളുമായി കച്ചവടം ഉറപ്പിച്ചിരുന്നു.

എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ് അടക്കമുള്ളവർ സ്ഥലത്തെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP