Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുമളിയിലെ സ്വകാര്യ റിസോർട്ടിൽ ചാരായം വാറ്റ്; എക്‌സൈസ് നടത്തിയ പരിശോധനയിൽ രണ്ടുലിറ്റർ ചാരായവും 2000 ലിറ്റർ കോടയും നാടൻതോക്കും പിടിച്ചെടുത്തു

കുമളിയിലെ സ്വകാര്യ റിസോർട്ടിൽ ചാരായം വാറ്റ്; എക്‌സൈസ് നടത്തിയ പരിശോധനയിൽ രണ്ടുലിറ്റർ ചാരായവും 2000 ലിറ്റർ കോടയും നാടൻതോക്കും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: സ്വകാര്യ റിസോർട്ടിൽ നടത്തിയ പിടികൂടി. രണ്ടുലിറ്റർ ചാരായവും 2000 ലിറ്റർ കോടയും നാടൻതോക്കും തിരകളുമാണ് പിടിച്ചെടുത്തത്. കുമളി ആറാം മൈലിനുസമീപം വലിയപാറ പാണ്ടിക്കുഴി ബാംബൂ നെസ്റ്റ് റിസോർട്ടിൽനിന്നാണ് കോടയും ചാരായവും പിടിച്ചത്. റിസോർട്ടിന്റെ ചുമതലക്കാരനും സമീപവാസിയുമായ ഇല്ലിമൂട്ടിൽ ജിനദേവനെ (40) അറസ്റ്റുചെയ്തു. എക്‌സൈസ് സംഘമെത്തുമ്പോൾ ഇയാൾ ചാരായം വാറ്റുകയായിരുന്നു.

റിസോർട്ടിലും സമീപത്തെ കാട്ടിലുമായി ബാരലുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. റിസോർട്ടിൽ എത്തുന്ന അതിഥികൾക്ക് ചാരായം നൽകുന്നെന്ന വിവരത്തെത്തുടർന്ന് ഒരുമാസമായി എക്‌സൈസ് വിഭാഗം ഇവിടം നിരീക്ഷിക്കുകയായിരുന്നു. രണ്ടുലിറ്റർ ചാരായവും വാറ്റുപകരണങ്ങളും നാടൻതോക്കും 48 തിരകളും ജിനദേവന്റെ മുറിയിൽനിന്നാണ് കണ്ടെടുത്തത്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫീസർ കെ.ആർ.ബാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ എംപി.പ്രമോദ്, പി.ഡി.സേവ്യർ, ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ ബി.രാജ്കുമാർ, ടി.എ.അനീഷ്, പ്രിവന്റീവ് ഓഫീസർ കെ.എൻ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP