Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുദായിക സംഘടനകളും സന്നദ്ധത മുമ്പുതന്നെ സർക്കാരിനെ അറിയിച്ചതാണ്; ഇത്തരം കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തണം; നാട്ടിലെത്തുന്ന പ്രവാസികൾക്ക് മേൽ അമിതഭാരം ഏൽപ്പിക്കരുത്; ക്വാറന്റൈൻ ഫീസ് ഈടാക്കുന്നതിൽ സർക്കാരിനെതിരെ വിമർശിച്ച് കാന്തപുരം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തിരികെ നാട്ടിലെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് മുഴുവൻ വഹിക്കണമെന്ന സംസ്ഥാനത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രവാസലോകത്തിന് വലിയ ഞെട്ടലുണ്ടാക്കിയ പെയ്ഡ് ക്വാറന്റൈൻ നിർദ്ദേശം കോവിഡ് കാലത്ത് സർക്കാർ നടത്തിയ ശ്രമങ്ങളെ നിഷ്പ്രഭമാക്കുന്നതും സർക്കാരിൽ പ്രതീക്ഷയർപ്പിച്ച പ്രവാസികളെ ആശങ്കപ്പെടുത്തുന്നതുമാണെന്ന് കാന്തപുരം പറഞ്ഞു.

മാസങ്ങളായി തൊഴിൽ നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കനിവിൽ വിമാനയാത്രക്കൂലി സംഘടിപ്പിച്ചു വരുന്ന പാവപ്പെട്ട പ്രവാസികൾക്ക് ഇത് ഒരിക്കലും വഹിക്കാൻ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ സങ്കീർണ്ണത ഉൾക്കൊണ്ട് പ്രസ്തുത തീരുമാനം പിൻവലിക്കുകയോ പാവപ്പെട്ടവർക്ക് പൂർണമായ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ചില ജില്ലാഭരണകൂടങ്ങൾ നേരത്തെ തന്നെ ഒഴിഞ്ഞു കിടക്കുന്ന അവരുടെ സ്വന്തം കെട്ടിടങ്ങളിൽ പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ അനുമതി നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുദായിക സംഘടനകളും സമാനമായ സന്നദ്ധത മുമ്പുതന്നെ സർക്കാരിനെ അറിയിച്ചതാണ്. ഇക്കാര്യം പരിഗണിച്ച് പ്രവാസികൾക്ക് ഇത്തരം സ്ഥാപനങ്ങളിലോ കെട്ടിടങ്ങളിലോ സർക്കാർ നിർദ്ദേശം പൂർണമായി പാലിച്ചുകൊണ്ട് ക്വാറന്റൈനിൽ കഴിയാനുള്ള അവസരമൊരുക്കണമെന്നും ഈ ദുരിതകാലത്ത് പ്രവാസികൾക്ക് മേൽ അമിതഭാരം ചുമത്തരുതെന്നും കാന്തപുരം മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP