Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്തു നിന്ന് കണ്ടെത്തിയത് 200 കിലോയിൽ അധികം വരുന്ന സ്‌ഫോടക വസ്തുക്കൾ; സ്‌ഫോടക വസ്തുക്കൾ പടക്ക നിർമ്മാണത്തിന് സൂക്ഷിച്ചിരുന്നത് എന്ന നിഗമനത്തിൽ പൊലീസും; ഉടമയ്ക്കായി അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:ചാലക്കുന്നിൽ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കൾ പിടികൂടി. കണ്ണൂർ കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്താണ് 200 കിലോയോളം തൂക്കംവരുന്ന സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സൾഫർ, സോഡിയം ക്ലോറൈഡ്, ചാർകോൾ, കരി എന്നിവയാണ് കണ്ടെത്തിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 200 കിലോയിലധികം വരുന്ന സ്ഫോടകങ്ങൾ പിടിച്ചെടുത്തത്. കണ്ണൂർ കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബർണറിലും കെട്ടിടത്തിലും ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ.

സ്ഫോടക വസ്തുക്കൾ പടക്കനിർമ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 2017ൽ പള്ളിക്കുന്നിൽ വെടിമരുന്നിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ മരുന്നു സൂക്ഷിച്ച വീടാകെ തകർന്നിരുന്നു. അതേ വ്യക്തിയെയാണ് ചാലക്കുന്നിലും പൊലീസ് സംശയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP