Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുമായി ഉടക്കി ആത്മഹത്യ ചെയ്ത നാവികന്റെ മൃതദേഹം ഇവിടെ ദഹിപ്പിക്കാൻ ഭാര്യ; നാട്ടിലേക്ക് കൊണ്ടു പോകാൻ എത്തിയത് അമ്മയും സഹോദങ്ങളും നിലവളിയോടെ ആംബുലൻസിന് മുമ്പിൽ; നാട്ടുകാരും അമ്മക്കൊപ്പം ചേർന്നതോടെ നിവർത്തിയില്ലാതെ വിട്ടുകൊടുക്കാൻ ഒരുങ്ങി അധികൃതർ; ഏഴിമലയിൽ നിന്നും ഒരു ദുരന്തകഥ

ഭാര്യയുമായി ഉടക്കി ആത്മഹത്യ ചെയ്ത നാവികന്റെ മൃതദേഹം ഇവിടെ ദഹിപ്പിക്കാൻ ഭാര്യ; നാട്ടിലേക്ക് കൊണ്ടു പോകാൻ എത്തിയത് അമ്മയും സഹോദങ്ങളും നിലവളിയോടെ ആംബുലൻസിന് മുമ്പിൽ; നാട്ടുകാരും അമ്മക്കൊപ്പം ചേർന്നതോടെ നിവർത്തിയില്ലാതെ വിട്ടുകൊടുക്കാൻ ഒരുങ്ങി അധികൃതർ; ഏഴിമലയിൽ നിന്നും ഒരു ദുരന്തകഥ

കണ്ണൂർ: 'എന്റെ മോനെ നാട്ടിലെത്തിക്കാൻ സഹായിക്കണം സാർ. ഞങ്ങൾക്ക് വേറൊന്നും വേണ്ട. അവന്റെ അമ്മയാണ് ഞാൻ'- ആര്യക്കത്തിന്റെ നിലവിളിക്കൊപ്പം നാട്ടുകാരും ചേർന്നു. ഇതോടെ നാവിക സേനാ ഉദ്യോഗസ്ഥർ വെട്ടിലുമായി.

ഏഴിമല നാവിക അക്കാദമയിലെ നാവികൻ രാജശേഖരൻ വേലായുധന്റെ (26) അമ്മയാണ് ആര്യക്കം. നാവിക അക്കാദമി ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രാജശേഖരന്റെ മൃതദേഹം പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്‌കരിക്കാനായിയിരുന്നു അക്കാദമി അധികൃതരുടെ തീരുമാനം. ഇതിനായി പയ്യാമ്പലത്ത് മൃതദേഹമെത്തിച്ച ആംബുലൻസിനു മുന്നിൽ നിലത്തുകിടന്നായിരുന്നു ആര്യക്കത്തിന്റെ നിലവിളി.

ഞായറാഴ്ചയാണ് രാജശേഖരൻ മരിച്ചത്. ചെന്നൈയാണ് സ്വദേശം. വിവരമറിഞ്ഞയുടനെ ചെന്നെയിൽനിന്ന് അമ്മ ആര്യക്കവും സഹോദരങ്ങളായ അമ്മുവും ഇളയരാജയുമടക്കം എട്ടുപേർ ഏഴിമലയിലെത്തി. ചൊവ്വാഴ്ച പതിനൊന്നോടെയാണ് ഇവർക്ക് മൃതദേഹം കാണാനായത്. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഭാര്യയുടെ സമ്മതപ്രകാരമാണ് നടപടിയെടുക്കേണ്ടതെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്. ഭാര്യയുമായി പിണങ്ങിയാണ് രാജേശഖരൻ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

രാജശേഖരന്റെ ഭാര്യ ഉമ നാവിക അക്കാദമിയിലാണ് താമസം. പൂർണഗർഭിണിയായ ഉമയെ അക്കാദമിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം പയ്യാമ്പലത്ത് മറവുചെയ്യുന്നതിനുള്ള സമ്മതപത്രം ഉമയിൽനിന്ന് ഉദ്യോഗസ്ഥർ എഴുതിവാങ്ങി. ഇതിനുശേഷമാണ് പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്. എന്നാൽ, ചെന്നൈയിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നതെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. ഇവരും ആംബുലൻസിനൊപ്പം മറ്റൊരു വാഹനത്തിൽ പുറപ്പെട്ടു.

വഴിയിൽവെച്ച് ആംബുലൻസ് കാണാതായതോടെ ഇവർ പ്രശ്നത്തിലായി. ഒടുവിൽ പലരോടായി അന്വേഷിച്ചാണ് പയ്യാമ്പലത്തെത്തിയത്. അപ്പോഴേക്കും സംസ്‌കാരത്തിനുള്ള ഒരുക്കത്തിലായിരുന്നു ഉദ്യോഗസ്ഥർ. ഇതോടെ ബഹളമായി. കണ്ണൂർ ടൗൺ എസ്.ഐ. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ പൊലീസെത്തി. ബന്ധുക്കളുമായും നാവിക ഉദ്യോഗസ്ഥരുമായും സംസാരിച്ചു. അമ്മയെയും സഹോദരിയെയും ബലം പ്രയോഗിച്ച് മാറ്റി മൃതദേഹം മറവുചെയ്യുന്നത് പ്രശ്നത്തിനിടയാക്കുമെന്ന് പൊലീസ് നാവിക ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ മൃതദേഹം അക്കാദമി ആസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതോടെയാണ് ആര്യക്കവും അമ്മുവും ആംബുലൻസിന് മുന്നിലിരുന്നത്. മൃതദേഹം വിട്ടുതരുമെന്നും അതിനുള്ള നടപടിക്രമങ്ങൾക്കായി ഏഴിമലവരെ നിങ്ങൾ പോയാൽ മതിയെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് പൊലീസ് ഇവരെ പിന്തിരിപ്പിച്ചത്. ഇതോടെ ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാവിക അക്കാദമിയിലേക്ക് പോയി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ നാവിക അക്കാദമി ഉദ്യോഗസ്ഥർ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP