Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയാൽ എന്തുചെയ്യും?; കൃത്യമായി എന്ത് ചെയ്യണമെന്ന് ഗാന്ധിനഗർ ഫയർസ്റ്റേഷനിലെ ഫയർമാൻ പ്രജിൻ പറഞ്ഞ് തരും; 'ഡയൽ 101' എന്ന പേജ് തുടങ്ങി ഒരാഴ്ചക്കുള്ളിൽ വമ്പൻ ഹിറ്റ്

ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയാൽ എന്തുചെയ്യും?; കൃത്യമായി എന്ത് ചെയ്യണമെന്ന് ഗാന്ധിനഗർ ഫയർസ്റ്റേഷനിലെ ഫയർമാൻ പ്രജിൻ പറഞ്ഞ് തരും; 'ഡയൽ 101' എന്ന പേജ് തുടങ്ങി ഒരാഴ്ചക്കുള്ളിൽ വമ്പൻ ഹിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗാന്ധിനഗർ ഫയർസ്റ്റേഷനിലെ ഫയർമാൻ എ.പി. പ്രജിൻ പ്രകാശിന്റെ ഫേസ്‌ബുക്ക് പേജ് ഇപ്പോൾ വൈറലാണ്. ആൾക്കാർക്ക് ഉപകാരപ്രദമായ ചില വീഡിയോകളാണ് പ്രജിൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്ക് വെക്കുന്നത്. ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയാൽ എന്തുചെയ്യും? അങ്ങനെ തുടങ്ങി നിരവധി വീഡിയോകളാണ് പേജിലുള്ളത്. 'ഡയൽ 101' എന്നാണ് പേര്. ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ആറു ലക്ഷത്തി മുപ്പതിനായിരം പേരാണ് ആ പോസ്റ്റ് കണ്ടത്. 19,000 പേർ പോസ്റ്റ് ഷെയറും ചെയ്തു.

സി.പി.ആർ. നൽകുന്നതെങ്ങനെ, സ്‌ട്രെച്ചർ എളുപ്പത്തിൽ എങ്ങനെ നിർമ്മിക്കാം തുടങ്ങിയ കാര്യങ്ങളിൽ അവബോധം തരുന്ന അഞ്ച് വീഡിയോകളാണ് ഇതുവരെ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തികച്ചും ലളിതമായി അവതരിപ്പിച്ചിരിക്കുന്ന വീഡിയോകൾ നിത്യജീവിതത്തിൽ വളരെ പ്രയോജനകരമാണെന്ന നിരവധി കമന്റുകൾ പേജിൽ വന്നിട്ടുണ്ട്. സ്‌കൂളുകളിലും ഫ്‌ളാറ്റുകളിലും മറ്റുമായി ഫയർ ഫോഴ്സ് സുരക്ഷാ ക്ലാസ് എടുക്കാറുണ്ട്. കൂടുതൽ പേർക്കും ഇതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്ന് അറിഞ്ഞത് ക്ലാസുകളെടുക്കാൻ പോയപ്പോഴാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു പേജ് അനിവാര്യമാണെന്ന് മനസിലായത്.

ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ പ്രജിന്റെ സഹപ്രവർത്തകരാണ് വീഡിയോയിലുള്ളത്. മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്തുന്നതും എഡിറ്റ് ചെയ്യുന്നതും പ്രജിനാണ്. തുടക്കത്തിൽ സ്വന്തം ഉത്തരവാദിത്വത്തിൽ തുടങ്ങിയ പേജിന് ഓഫീസിൽ നിന്ന് ഇപ്പോൾ നല്ല പിന്തുണയുണ്ടെന്നും പ്രജിൻ പറയുന്നു. ഒരു വീഡിയോയിൽ പോലും പ്രത്യക്ഷപ്പെടാതെയാണ് അദ്ദേഹം പേജ് ചെയ്തിരിക്കുന്നത്. ഓഫീസിലെ ഇടവേളകളിലാണ് സഹപ്രവർത്തകരുമായി ചേർന്ന് വീഡിയോ ഷൂട്ട് ചെയ്യുന്നത്. അതിന് ശേഷം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP