Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖാവരണം മഴയത്ത് നനയ്ക്കല്ലേ; നനഞ്ഞ മുഖാവരണം ഫംഗസിനെയും ബാക്ടീരിയയെയും ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യവിദഗ്ദർ

മുഖാവരണം മഴയത്ത് നനയ്ക്കല്ലേ; നനഞ്ഞ മുഖാവരണം ഫംഗസിനെയും ബാക്ടീരിയയെയും ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യവിദഗ്ദർ

സ്വന്തം ലേഖകൻ

കൊച്ചി: മഴക്കാലം തുടങ്ങിയതോടെ ആരോഗ്യപരിചരണത്തിൽ കൂടുതൽ ശ്രദ്ധ ചിലത്തേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ന് നമ്മുടെ ആരോഗ്യപരിചരണത്തിന് ഒഴിച്ചു കൂടാനാവാത്ത മാസ്‌കിൽ തന്നെയാണ് നാം ഏറ്റവും കൂടുതൽ ശ്രദ്ധ ചിലത്തേണ്ടത്. മുഖാവരണം ഒരിക്കലും മഴയത്ത് നനയ്ക്കാൻ പാടില്ല. അഥവാ നനഞ്ഞ മാസ്‌കുകൾ മുഖത്ത് വയ്ക്കാനും പാടില്ല.

നന്നായി ഉണങ്ങാത്ത മാസ്‌കുകൾ ധരിക്കാൻ പാടില്ല. നനഞ്ഞ മുഖാവരണം ഫംഗസിനെയും ബാക്ടീരിയയെയും ക്ഷണിച്ചുവരുത്തുമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗികളുമായി നേരിട്ടു ബന്ധമില്ലാത്തവരോട് തുണികൊണ്ടുള്ളവ ഉപയോഗിക്കാനാണ് അധികൃതരുടെ നിർദ്ദേശം. മഴക്കാലമായതോടെ ഇവ നനയാനുള്ള സാധ്യത കൂടുതലാണ്. നനഞ്ഞുകഴിഞ്ഞാൽ ഒരു മിനിറ്റുപോലും ഉപയോഗിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു.

ബാക്ടീരിയയ്ക്കും ഫംഗസിനുമൊപ്പം ഇത് അണുബാധയുണ്ടാക്കി ചൊറിച്ചിലിനു കാരണമാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധ ഡോ. ജി.ഐ. സന്ധ്യ പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവർക്കും പ്രമേഹമുള്ളവർക്കും അണുബാധ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ട്.

നനഞ്ഞ മുഖാവരണം ചുണ്ടുകളിലും മുഖത്തും വെളുത്തപാടുകളും ചുവന്ന തടിപ്പുകളും ഉണ്ടാക്കുമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ബി. പത്മകുമാർ പറഞ്ഞു. കോവിഡ് വ്യാപനത്തിനും കാരണമാകും. ഉണങ്ങിയ മുഖാവരണം മാത്രമേ വൈറസിൽനിന്നു സംരക്ഷണം നൽകൂ. ഇവ സൂക്ഷ്മതയോടെവേണം കൈകാര്യം ചെയ്യാനെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞു.

എങ്ങനെ ഉപയോഗിക്കാം

* കഴുകി, ഉണക്കി, തേച്ചവ മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.

* കഴുകുംമുന്പ് സോപ്പ് വെള്ളത്തിലോ അണുനാശിനിയിലോ കുറഞ്ഞത് ഒരു മണിക്കൂർ ഇട്ടുവെക്കണം.

* നാലുമണിക്കൂർ കൂടുമ്പോൾ മുഖാവരണം മാറ്റണം.

* നാലഞ്ച് മുഖാവരണംവരെ ഒരാളുടെ കൈയിലുണ്ടാകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP