Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയദൂതുമായി പറന്നത് മുഴുവൻ ഫേസ്‌ബുക്ക്; നാട്ടുവഴക്കങ്ങളും നിയമങ്ങളും മാറിനിന്നപ്പോൾ ഫിലിപ്പൈൻസുകാരിയെ താലികെട്ടി മലയാളി യുവാവ്; കേരളസ്റ്റൈലിൽ നാട്ടുകാർക്ക് ഉഗ്രൻ വിരുന്നുസൽക്കാരവും

പ്രണയദൂതുമായി പറന്നത് മുഴുവൻ ഫേസ്‌ബുക്ക്; നാട്ടുവഴക്കങ്ങളും നിയമങ്ങളും മാറിനിന്നപ്പോൾ ഫിലിപ്പൈൻസുകാരിയെ താലികെട്ടി മലയാളി യുവാവ്; കേരളസ്റ്റൈലിൽ നാട്ടുകാർക്ക് ഉഗ്രൻ വിരുന്നുസൽക്കാരവും

മറുനാടൻ മലയാളി ഡസ്‌ക്

മട്ടന്നൂർ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നതും കൂടുതൽ അടുക്കുന്നതും ഒടുവിൽ ജീവിത പങ്കാളികളാകാൻ തീരുമാനിക്കുന്നതും അപൂർവമല്ല ഇക്കാലത്ത്. മാട്രിമോണിയൽ സൈറ്റുകളുടെ റോൾ ഫേസ്‌ബുക്ക് ഏറ്റെടുക്കാറില്ലെങ്കിലും അതങ്ങനെ വന്നുഭവിക്കാറുണ്ട് ചിലപ്പോഴൊക്കെ.

ദീർഘകാലം ഫേസ്‌ബുക്കിൽ ആശയങ്ങൾ പങ്കുവയ്ക്കുകയും, പ്രണയികളാവുകയും ചെയ്ത മലയാളി യുവാവും ഫിലിപ്പൈൻസ് യുവതിയും വിവാഹിതരായി. നിയമങ്ങൾ അൽപം തടസമുണ്ടായെങ്കിലും, ഒരുമാസത്തെ കാത്തിരിപ്പിനൊടുവിൽ, കോടതിവിധിയെ തുടർന്നാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ചാവശേരി വട്ടക്കയം കാരാമ്പേരിയിലെ മാവിലക്കണ്ടി വീട്ടിൽ കൃഷ്ണൻ- ഗീത ദമ്പതികളുടെ മകൻ എം.കിഷോറും ( 29 ) ഫിലിപ്പീൻസിലെ ജോസഫൈനും (27) തമ്മിലാണ് വിവാഹിതരായത്.

ഒമാനിൽ ബിൽഡിങ് മെറ്റീയൽസിന്റെ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് കിഷോർ. ജോസഫൈന് ഒമാനിലെ ബേബി കെയറിലാണ് ജോലി. ഫേസ്‌ബുക്ക് വഴി ഇരുവരും പരിചയത്തിലാകുകയും പിന്നീട് നേരിൽക്കണ്ടു പ്രണയത്തിലാകുകയുമായിരുന്നു. രണ്ടുവർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിനായി രണ്ടുമാസം മുമ്പ് കിഷോർ ജോസഫൈനുമായി നാട്ടിലേക്ക് വരികയായിരുന്നു. എന്നാൽ, ഇന്ത്യൻ നിയമപ്രകാരം വിവാഹം കഴിക്കാൻ തടസമുണ്ടായതിനെ തുടർന്ന് കിഷോർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരുമാസത്തിനു ശേഷം വിവാഹത്തിന് ഇരുവർക്കും കോടതി അനുമതി നൽകുകയായിരുന്നു.

ഇതേത്തുടർന്നു ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചു ഇരുവരും വിവാഹിതരായി. തുടർന്നു വീട്ടിൽ വച്ചു കേരള ആചാരപ്രകാരം താലിയും ചാർത്തി. നാട്ടുകാരെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് സൽക്കാരവും നടത്തി. ജോസഫൈന്റെ വീട്ടുകാർക്ക് വിവാഹത്തിൽ പങ്കെടുക്കാനായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP