Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെട്ടിട നമ്പരില്ലാത്ത പഠിക്കാൻ സൗകര്യമില്ലാത്ത ഹോസ്റ്റൽ; ശമ്പളമില്ലാത്തതിനാൽ ജീവനക്കാരും സമരത്തിൽ; കോഴ്‌സിന്റെ അംഗീകാരം നഷ്ടപ്പെട്ടാൽ എംബിബിഎസ് സർട്ടിഫിക്കറ്റിന് ടിഷ്യുപേപ്പറിന്റെ വിലപോലുമുണ്ടാകില്ലെന്ന ആശങ്കയിൽ വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ; പൊതു സമൂഹത്തിന്റെ സഹായം തേടി സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥികളുടെ അപേക്ഷ

കെട്ടിട നമ്പരില്ലാത്ത പഠിക്കാൻ സൗകര്യമില്ലാത്ത ഹോസ്റ്റൽ;  ശമ്പളമില്ലാത്തതിനാൽ ജീവനക്കാരും സമരത്തിൽ; കോഴ്‌സിന്റെ അംഗീകാരം നഷ്ടപ്പെട്ടാൽ എംബിബിഎസ് സർട്ടിഫിക്കറ്റിന് ടിഷ്യുപേപ്പറിന്റെ വിലപോലുമുണ്ടാകില്ലെന്ന ആശങ്കയിൽ വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ; പൊതു സമൂഹത്തിന്റെ സഹായം തേടി സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥികളുടെ അപേക്ഷ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ കഴിവുകേടും കടുത്ത സാമ്പത്തിക പ്രതിസന്ധിയും കാരണം എംബിബിഎസ് പഠനം അനിശ്ചിത്വത്തിലെന്ന് മെഡിക്കൽ വിദ്യാർത്ഥികൾ. മന്ത്രിയെയും മാധ്യമങ്ങളെയും അറിയിച്ചിട്ടും യാതൊരു സഹായവും പിന്തുണയും നടപടികളുമില്ലാത എന്തു ചെയ്യണം എന്നറിയാതെ തങ്ങളുടെ ദയനീയാവസ്ഥ വിവരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ 2016 ബാച്ചിലെ വിദ്യാർത്ഥികൾ. ഇതേ മാനേജ്‌മെൻറിന്റെ ദന്തൽ കോളജിലും സ്ഥിതി വ്യത്യസ്തമല്ലെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
വർഷങ്ങൾ വരെ കളഞ്ഞും രാത്രികൾ പകൽആക്കിയും പഠിക്കുമ്പോൾ ഡോക്ടർമോഹം കൊണ്ട് അതൊരു വിഷയം ആയിട്ട് തോന്നാതെ കഷ്ടപ്പെട്ട് എൻട്രൻസ് നേടി എംബിബിസ് നേടുമ്പോ ഭാവി സുരക്ഷിതം ആയി എന്ന് തോന്നി സംതൃപ്തി അടഞ്ഞാണ് ഓരോ മെഡിക്കൽ വിദ്യാർത്ഥിയും കോഴ്സിലേക്ക് കാലെടുത്തു കുത്തുന്നത്. എന്നാൽ എസ്.ആർ മെഡിക്കൽ കോളേജിലെ (വർക്കല, തിരുവനന്തപുരം ) 2016 ബാച്ചിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യം അനിശ്ചിതത്വത്തിൽ ആണ്. മാനേജ്‌മെന്റ് ന്റെ കഴിവുകേടും കടുത്ത സാമ്പത്തിക പ്രതിസന്ധിയും കാരണം ഒരുപറ്റം വിദ്യാർത്ഥികൾ ഇവിടെ എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിൽ ആണ്.

2016 ലോധ കമ്മിറ്റിയുടെ ലെറ്റർ ഓഫ് പെർമിഷന്റെ അടിസ്ഥാനത്തിൽ ആയിരുന്നു 2016 എംബിബിസ് ബാച്ചിന്റെ പ്രവേശനം. പിന്നീട് വന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ രണ്ട് ഇന്‌സ്‌പെക്ഷനും ഫെയിൽ ആയി. തുടർന്ന് 2017,2018 ബാച്ചുകൾ ഈ കോളേജിൽ അനുവദിച്ചിട്ടില്ല. ഞങ്ങൾക്ക് പഠിക്കാൻ പ്രോപ്പർ ആയിട്ടുള്ള ഫെസിലിറ്റി ഇവിടെ ഇല്ല. രോഗികളും കുറവ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈ വിട്ട അവസ്ഥയിൽ ആണ്. ആറേഴു മാസങ്ങൾ ആയിട്ട് ഡോക്ടർമാരെ ശമ്പളം നിലച്ചു. അതോടൊപ്പം തന്നെ ഹോസ്പിറ്റൽ സ്റ്റാഫ്സ്, നഴ്‌സുമാർ, തുടങ്ങി സെക്യൂരിറ്റി ജീവനക്കാർക്കു വരെ ശമ്പളം 10 മാസങ്ങളോളം തന്നെ പെന്റിങ് ആണ്. കിട്ടും എന്ന പ്രതീക്ഷയിൽ ആയിരുന്ന അവരും ഇപ്പോൾ സമരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗൈനക്കോളജി, ഓർത്തോപീഡിക്, ജനറൽ മെഡിസിൻ തുടങ്ങി എല്ലാ ഡിപ്പാർട്‌മെൻറും ഏതാണ്ട് രണ്ടു മാസം മുന്നേ പ്രവർത്തനം നിലച്ചു. വരുന്ന 2019 ബാച്ചിന്റെ കാര്യവും കിട്ടില്ല എന്നുറപ്പായി. അഫിലിയേഷനും റെക്കഗ്നേഷനും ഇല്ലാത്ത കോളേജിൽ നിന്നും പഠിച്ചിറങ്ങിയാൽ പ്രാക്ടീസ് ചെയ്യാനും റൂൾസ് പ്രകാരം പറ്റില്ല. അങ്ങനെ വന്നാൽ എംബിബിസ് സർട്ടിഫിക്കറ്റ് നു ടിഷ്യു പേപ്പറിന്റെ വില പോലും കാണില്ല. ഏതാണ്ട് ആ അവസ്ഥ ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

കോളേജ് ഹോസ്റ്റലിന്റെ അവസ്ഥ വളരേ പരിതാപകരം ആണ്. ഹോസ്പിറ്റലിൽ 6ആം നിലയിലെ പേ വാർഡ്‌സ് ആണ് ഹോസ്റ്റൽ എന്ന രീതിയിൽ നടത്തുന്നത്. വെള്ളത്തിന്റെ ലഭ്യത കുറവ്, ലിഫ്റ്റ് വർക്കിങ് അല്ല (കെട്ടിടത്തിന് ബിൽഡിങ് നമ്പർ ഇല്ല,അതു കാരണം പ്രോപ്പർ വൈദ്യുത ബന്ധം ഇല്ല, കാന്റീൻ ഇല്ല... വന്നിരുന്ന രോഗികൾക്കു വളരേ അധികം ബുദ്ധിമുട്ട് )തുടങ്ങി ആഹാരത്തിൽ പുഴു വരെ കണ്ടെത്തി മാറ്റി വെച്ച് കഴിക്കേണ്ട സാഹചര്യം ആണ്.

2017ഇൽ ആരോഗ്യ മന്ത്രിയെ കണ്ടെങ്കിലും അവര് കൈ ഒഴിയുകയാണ് ചെയ്തത്. കോളേജ് നിൽക്കുന്ന സ്ഥലം ഒരു പട്ടി കാടാണ്. എന്തെങ്കിലും ആവശ്യം വന്നാൽ അവിടുന്ന് കിലോമീറ്ററുകൾ പോയാലെ ഒരു ഹോട്ടൽ എങ്കിലും ഉള്ളു. അടിസ്ഥാന സൗകര്യങ്ങൾ പോലും പാലിക്കാതെ അനധികൃതം ആയി നില കൊണ്ട ഈ കോളേജിൽ എംബിബിസ് പാരലൽ കോളേജ് കണക്കാണ് പോകുന്നത്.
മീഡിയയെ അറിയിച്ചങ്കിലും അവർ ഗൗനിക്കുന്നില്ല. ചിലർ അങ്ങോട്ട് വരാനുള്ള ബുദ്ധിമുട്ട് കാരണം കൈ ഒഴിഞ്ഞിരിക്കുകയാണ്.

ഈ മാനേജ്‌മെന്റ് ന്റെ തന്നെ ശ്രീ ശങ്കര ഡെന്റൽ കോളേജിലും ഏതാണ്ട് ഈ അവസ്ഥ തന്നെയാണ്. (കഴിഞ്ഞ ദിവസം കറന്റ് ബില്ല് അടച്ചില്ല എന്ന് കൊണ്ട് കെഎസ്ഇബി കാർ ഫ്യൂസ് ഊരി കൊണ്ട് പോയി.ക്ലാസുകൾ നടക്കുന്നില്ല, അദ്ധ്യാപകർ സമരത്തിൽ ആണ് )
മാനേജ്‌മെന്റ് ന്റെ വഞ്ചനയ്ക് കുട പിടിക്കുന്ന കുറേ ഏറെ വ്യക്തികൾ പേരെന്റ്‌സ് ന്റെ ഇടയിൽ ഉള്ളത് ഞങ്ങളുടെ പ്രതികരണം ഏറെ വൈകിക്കാൻ കാരണം ആയി.
ഇത് മാക്‌സിമം ഷെയർ ചെയ്തു ബന്ധപ്പെട്ട അധികാരികളുടെ കൈയിൽ എത്തിക്കാൻ ഞങ്ങൾ അപേക്ഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP