Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഫ്ബിയിൽ മുങ്ങൽ വാട്‌സ് ആപ്പിൽ പൊക്കൽ; കാമുകനെ കെട്ടാൻ വീടുവിട്ടിറങ്ങിയ യുവതിയെ സൈബർ പൊലീസ് കുടക്കിയത് തന്ത്രത്തിലൂടെ; പൊളിയുന്നത് ചാറ്റിങ്ങിലൂടെ യുവാക്കളെ വശീകരിച്ച് തട്ടിപ്പ് നടത്തിയ വീട്ടമ്മയുടെ തന്ത്രങ്ങൾ

എഫ്ബിയിൽ മുങ്ങൽ വാട്‌സ് ആപ്പിൽ പൊക്കൽ; കാമുകനെ കെട്ടാൻ വീടുവിട്ടിറങ്ങിയ യുവതിയെ സൈബർ പൊലീസ് കുടക്കിയത് തന്ത്രത്തിലൂടെ; പൊളിയുന്നത് ചാറ്റിങ്ങിലൂടെ യുവാക്കളെ വശീകരിച്ച് തട്ടിപ്പ് നടത്തിയ വീട്ടമ്മയുടെ തന്ത്രങ്ങൾ

കോട്ടയം: ഫേസ്‌ബുക്ക് വഴി ചാറ്റ് ചെയ്ത് ഇറങ്ങിപ്പോയ വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ് തിരിച്ചെത്തിച്ചു. വാട്‌സ് ആപ്പിലൂടെ നിരവധി പേരെ തട്ടിച്ച യുവതിയാണ് കുടുങ്ങുന്നത്. ഇഷ്ടക്കാരനെ കെട്ടാനായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. സൈബർ സെൽ സഹായത്തോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പൊലീസ് നടത്തിയ അന്വേഷണമാണ് കഴിഞ്ഞമാസം 13നു കോട്ടയം വാഴൂരിൽനിന്നു ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയെ കൊല്ലത്തുള്ള യുവാവിന്റെ വീട്ടിൽ കണ്ടെത്താൻ ഇടയാക്കിയത്.

ഫേസ്‌ബുക്ക് വഴി ചാറ്റ് ചെയ്തു ചില യുവാക്കളുമായി വീട്ടമ്മ ബന്ധം സ്ഥാപിച്ചിരുന്നു. ഇവരിൽ ചിലരുടെ മൊബൈൽ നമ്പർ പൊലീസിനു ലഭിച്ചതോടെ സൈബർ സെൽ അന്വേഷണം തുടങ്ങി. ഒരു യുവാവിന്റെ ഫോൺ നമ്പറിലേക്കു വാട്‌സാപ്പിലൂടെ പൊലീസ് സന്ദേശമയച്ചു. പ്രൊഫൈൽ ചിത്രം ഒരു സ്ത്രീയുടേതാക്കിയാണ് ചിത്രം അയച്ചത്. ഈ സന്ദേശക്കെണിയിൽ വീണ യുവാവ് ചാറ്റിങ് ആരംഭിച്ചതോടെ നാടകീയമായി കൊടുങ്ങൂരിലേക്കു വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. ഇയാൾ നൽകിയ സൂചനയിലൂടെയാണ്, ഒളിച്ചോടിയ വീട്ടമ്മ കൊല്ലത്ത് മറ്റൊരു യുവാവിന്റെ വീട്ടിലുണ്ടെന്നു പൊലീസ് മനസ്സിലാക്കിയത്. വീട്ടമ്മ ഫേസ്‌ബുക്ക് ചാറ്റിങ്ങിനിടെ പറഞ്ഞ കള്ളം വിശ്വസിച്ചാണ് ഇവർക്ക് യുവാവും വീട്ടുകാരും അഭയം നൽകിയതെന്നും ബോധ്യപ്പെട്ടു. ഭർത്താവിനെയും പൊലീസ് സംഘം ഒപ്പം കൂട്ടിയിരുന്നു. ഇന്നലെ നാട്ടിലെത്തിച്ചശേഷം മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കി.

സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ:

ഈ കഴിഞ്ഞ 13നാണ് വീട്ടമ്മയെ കാണാതാവുന്നത്. 19ാം തീയതി വരെ കാത്തിരുന്നിട്ടും വീട്ടമ്മ മടങ്ങിയെത്താതിനെത്തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ കീഴിലുള്ള ഷാഡോ പൊലീസ് കേസ് അന്വേഷണം തുടങ്ങി. ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വീട്ടമ്മയുടെ കോൾലിസ്റ്റ്, സന്ദേശങ്ങൾ എന്നിവ പരിശോധിച്ച പൊലീസിന് വ്യക്തമായ സൂചന കിട്ടി. ഒരു നമ്പരിലേയ്ക്ക് അയച്ചതും തിരിച്ചയച്ചതുമായ സന്ദേശങ്ങൾ 390. കാണാതായത് മുതൽ ഇവർ പല സിം കാർഡുകൾ ഉപയോഗിക്കുകയും ചെയ്തു.

ഒരു വ്യാജ ചിത്രമാണ് വീട്ടമ്മ തന്റെ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചത്. ഈ ചിത്രം കണ്ട് വലയിൽ വീണവരാണ് യുവാക്കളിലേറെയും. എറണാകുളത്ത് വീട്ടമ്മയ്ക്കുണ്ടായിരുന്ന ഒരു എഫ്ബി സുഹൃത്തിനെ പൊലീസ് തന്ത്രപരമായി കണ്ടെത്തി. എന്നാൽ ഇയാൾക്ക് വീട്ടമ്മയുടെ തിരോധാനവുമായി ബന്ധമില്ലെന്നും ഇയാളുടെ പണവും സ്ത്രീ തട്ടിയെടുത്തെന്ന് മനസിലായി. കുളത്തൂപ്പുഴയിലെ ഒരു യുവാവിനെ കേന്ദ്രീകരിച്ചായി അന്വേഷണം. സൈബർ സെല്ലും അന്വേഷണത്തിൽ പൊലീസിനെ സഹായിച്ചു. കുളത്തൂപ്പുഴയിലെ യുവാവിനെ വിവാഹം കഴിക്കാനാണ് വീട്ടമ്മ നാട് വിട്ടതെന്നും മനസിലായി.

തന്റെ അച്ഛൻ സിവിൽ എഞ്ചിനീയറാണെന്നും മറ്റൊരൈളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്നും താൻ അതിസമ്പന്നയാണന്നുമൊക്കെയാണ് യുവതി കാമുകനെ വിശ്വസിപ്പിച്ചിരുന്നത്. ഒടുവിൽ ഇവർ വീട് വിട്ടെത്തിയതും കുളത്തൂപ്പുഴയിലേയ്ക്കായിരുന്നു. സുന്ദരിയെ കാത്തിരുന്ന യുവാവിനും അമ്മയ്ക്കും മുന്നിലേയ്ക്ക് ഈ വീട്ടമ്മ എത്തിയതോടെ യുവാവിന്റെ അമ്മ പ്രതിസന്ധിയിലായി. ജോലി സ്ഥലത്തേയ്്ക്ക് മടങ്ങിയ യുവാവ് പിന്നീട് തിരിച്ച് വന്നില്ല. നാണക്കേട് ഭയന്ന് വീട്ടമ്മയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു യുവാവിന്റെ അമ്മ. പരിചയപ്പെട്ട യുവാക്കളിൽ നിന്നും പണം തട്ടിയത് കുളത്തൂപ്പുഴ സ്വദേശിയെ വിവാഹം കഴിക്കാനാണെന്ന് വ്യക്തമായി. യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ഭർത്താവിനൊപ്പം വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP