Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

"തനിക്ക് കുത്തേറ്റു, ഉടൻ രക്ഷിക്കണേ" എന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ചു: പ്രവർത്തകരും പൊലീസും സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച; കുത്തേറ്റെന്ന് വിളിച്ച് പറഞ്ഞയാൾ മദ്യപിച്ച് പൂസായി വീട്ട് മുറ്റത്ത്; വ്യാജ സന്ദേശം നൽകിയ സംഭവത്തിൽ ഇയാൾക്കെതിരെ നടപടി

മറുനാടൻ മലയാളി ബ്യൂറോ

പരവൂർ:  പൊലീസിനെയും ഫയർഫോഴ്‌സിനെയും വ്യാജ സന്ദേശം അയച്ച് കബളിപ്പിച്ചയാൾ പിടിയിൽ. കുന്നുംപുറത്തു വീട്ടിൽ കൃഷ്ണകുമാറാണ് (40) പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് മാമൂട്ടിൽ കടവ് പാലത്തിൽ നിന്നു 4 പേർ കായലിൽ ചാടി എന്ന വ്യാജ വിവരമാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്.

തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ ഇവർ മടങ്ങുകയായിരുന്നു. വിളിച്ച നമ്പർ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഒരാഴ്ച മുൻപ് ഇയാൾ തനിക്ക് കുത്തേറ്റു ഉടൻ രക്ഷിക്കണമെന്നും പറഞ്ഞ് 108 ആംബുലൻസിനെ വിവരം അറിയിച്ച്. കണ്ട്രോൾ റൂമിലേക്ക് കാൾ വന്ന ഉടനെ 108 ആംബുലൻസും പൊലീസും സ്ഥലത്തെത്തിയിരുന്നു.

എന്നാൽ മദ്യലഹരിയിൽ വീട്ടിൽ ഇരിക്കുന്നത് ആണ് പൊലീസ് കണ്ടത്. 108 ആംബുലൻസ് ജീവനക്കാരുടെ പരാതിയിൽ അവശ്യ സർവീസ് ദുരയുപയോഗം ചെയ്യുക, വ്യാജ അപകട സന്ദേശം നൽകുക എന്നിങ്ങനെ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP