Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കേര'യെ മറയാക്കി മായം കലർത്തിയ വെളിച്ചെണ്ണ വിൽപന; 51 ബ്രാൻഡുകൾ സംസ്ഥാനത്ത് നിരോധിച്ചു

'കേര'യെ മറയാക്കി മായം കലർത്തിയ വെളിച്ചെണ്ണ വിൽപന; 51 ബ്രാൻഡുകൾ സംസ്ഥാനത്ത് നിരോധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മായം കലർത്തിയതായി കണ്ടെത്തിയ 51 വെളിച്ചെണ്ണ ബ്രാൻഡുകൾ സംസ്ഥാനത്ത് നിരോധിച്ചു. സർക്കാർ ബ്രാൻഡായ കേര വെളിച്ചെണ്ണയെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇതിൽ 22 ബ്രാൻഡുകൾ വിൽപ്പന നടത്തിയിരുന്നത്. നിരോധിച്ച 51 വെളിച്ചെണ്ണകളിൽ 22 എണ്ണത്തിനൊപ്പവും കേര എന്ന പേരുണ്ട്. ജൂൺ ഒന്നിന് നിരോധിച്ച 45 ബ്രാൻഡിൽ 19 എണ്ണത്തിലും കേര എന്ന് പേരുണ്ടായിരുന്നു.

കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാർ, കേര രുചി എന്നിവയാണ് ഏറ്റവും ഒടുവിൽ നിരോധിച്ച ബ്രാൻഡുകളിൽ ചിലത്.വെളിച്ചെണ്ണക്ക് കിലോയ്ക്ക് 240 രൂപ വിലയുണ്ടെന്നിരിക്കെ 140 ഉം 160 ഉം രൂപയ്ക്കാണ് ഗുണനിലവാരമില്ലാത്തവ വിൽപ്പന നടത്തുന്നത്.

നിരോധിക്കപ്പെട്ട ബ്രാൻഡ് വെളിച്ചെണ്ണകൾ സംഭരിക്കുന്നതും വിൽപ്പന നടത്തുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്യം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ച 96 ബ്രാൻഡുകളിൽ 41 എണ്ണവും കേരയുടെ മറവിലായിരുന്നുവെന്നും രാജമാണിക്യം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP