Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാ​ഗമണ്ണിലെ പന്ത്രണ്ട് വ്യാജ പട്ടയങ്ങൾ റവന്യൂവകുപ്പ് റദ്ദാക്കി; ഭൂമി ഒരു മാസത്തിനുള്ളിൽ തിരിച്ചുപിടിക്കണം: തട്ടിപ്പിൽ റവന്യു ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്ക്; പട്ടയങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത് ‍ഡെപ്യൂട്ടി കലക്ടർ നടത്തിയ പരിശോധനയിൽ

വാ​ഗമണ്ണിലെ പന്ത്രണ്ട് വ്യാജ പട്ടയങ്ങൾ റവന്യൂവകുപ്പ് റദ്ദാക്കി; ഭൂമി ഒരു മാസത്തിനുള്ളിൽ തിരിച്ചുപിടിക്കണം: തട്ടിപ്പിൽ റവന്യു ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്ക്; പട്ടയങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത് ‍ഡെപ്യൂട്ടി കലക്ടർ നടത്തിയ പരിശോധനയിൽ

മറുനാടൻ മലയാളി ബ്യൂറോ

പീരുമേട് : വാഗമൺ വില്ലേജിൽ സർക്കാർഭൂമി കൈയേറി വ്യാജപട്ടയങ്ങൾ ഉണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ 12 വ്യാജപട്ടയങ്ങൾ റവന്യൂവകുപ്പ് റദ്ദാക്കി. 42 ഏക്കർ ഭൂമിയുടെ പട്ടയങ്ങൾ ആണ് റദ്ദാക്കിയത്. ഈ ഭൂമി ഒരു മാസത്തിനുള്ളിൽ തിരിച്ചുപിടിക്കാൻ റവന്യു വകുപ്പ് ഉത്തരവിട്ടു.

എറണാകുളം സ്വദേശി ജോളി സ്റ്റീഫൻ, പിതാവ് കെ.ജെ.സ്റ്റീഫനും ചേർന്ന് തട്ടിപ്പ് നടത്തിയതായി മൂന്നുമാസംമുമ്പ്‌ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, കൈയേറ്റം ബോധ്യപ്പെട്ടു. വ്യാജമായി ഉണ്ടാക്കിയ 12 പട്ടയം റദ്ദാക്കാനും സർക്കാർഭൂമി തിരിച്ചുപിടിക്കാനും കളക്ടർ ഉത്തരവിട്ടു. ഒരുമാസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് നൽകാൻ വാഗമൺ വില്ലേജ് ഓഫീസർക്ക് കളക്ടർ നിർദ്ദേശവും നൽകി.

ഡപ്യൂട്ടി കലക്ടർ (എൽഎ) നടത്തിയ പരിശോധനയിലാണ് പട്ടയങ്ങൾ വ്യാജമാണെന്നു തെളിഞ്ഞത്. 12 പട്ടയങ്ങളിൽ പറയുന്ന ഭൂവുടമകളിൽ ഒരാൾ പോലും യഥാർഥത്തിൽ ഉള്ളതല്ലെന്നു കണ്ടെത്തി. കയ്യേറിയ ഭൂമി പ്ലോട്ടുകളാക്കി മുറിച്ചുവിറ്റു എന്നും തട്ടിപ്പിൽ റവന്യു ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.

എൽ.എ. 72/89, 73/89, 75/89, 84/89, 36/92, 493/92, 494/92, 504/92, 535/92, 537/92, 538/92 എന്നീ പട്ടയങ്ങളാണ് കേരള ഭൂമിപതിവ് ചട്ടം 1964 പ്രകാരം റദ്ദാക്കാൻ ഉത്തരവായിരിക്കുന്നത്. ഇത്തരത്തിൽ രേഖകളുണ്ടാക്കി മുറിച്ചുവിറ്റ സ്ഥലങ്ങളിൽ റിസോർട്ടുകളും കെട്ടിടങ്ങളും പണിതിട്ടുണ്ട്. പട്ടയങ്ങൾ റദ്ദാക്കുന്നതോടെ ഇവയും അനിശ്ചിതത്വത്തിലാകും.

1985ൽ വാഗമണ്ണിൽ 54ഏക്കർ സ്ഥലം വാങ്ങിയതിനു പിന്നാലെ സമീപത്തു കിടന്ന 55 ഏക്കറിലധികം വരുന്ന സർക്കാർ ഭൂമി കയ്യേറുകയായിരുന്നു. മറ്റൊരു വസ്തു തർക്കത്തെ തുടർന്ന് ജോളിയുടെ മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂമി തട്ടിപ്പ് പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP