Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്താം ക്ലാസ് വരെ മാത്രം പഠിച്ച 'അലോപ്പതി ഡോക്ടർ' പൊലീസ് പിടിയിൽ; കമ്പൗണ്ടറായി ജോലി ചെയ്ത പരിചയം വച്ച് 'ജ്ഞാനശിഖാമണി' ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയത് വർഷങ്ങളോളം ! പത്താനപുരത്ത് രണ്ടു വർഷമായി ക്ലിനിക്ക് നടത്തി വരവേ തട്ടിപ്പ് സംശയിച്ച് രോഗിയുടെ പരാതി; പൊലീസ് എത്തിയപ്പോൾ കണ്ടത് കുത്തിവയ്‌പ്പടക്കമുള്ള 'ചികിത്സകൾ'

പത്താം ക്ലാസ് വരെ മാത്രം പഠിച്ച 'അലോപ്പതി ഡോക്ടർ' പൊലീസ് പിടിയിൽ; കമ്പൗണ്ടറായി ജോലി ചെയ്ത പരിചയം വച്ച് 'ജ്ഞാനശിഖാമണി' ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയത് വർഷങ്ങളോളം ! പത്താനപുരത്ത് രണ്ടു വർഷമായി ക്ലിനിക്ക് നടത്തി വരവേ തട്ടിപ്പ് സംശയിച്ച് രോഗിയുടെ പരാതി; പൊലീസ് എത്തിയപ്പോൾ കണ്ടത് കുത്തിവയ്‌പ്പടക്കമുള്ള 'ചികിത്സകൾ'

മറുനാടൻ ഡെസ്‌ക്‌

പത്തനാപുരം (കൊല്ലം): പഠിച്ചത് പത്താം ക്ലാസ് വരെ. പക്ഷേ ഏത് രോഗത്തിനും അലോപ്പതി ചികിത്സ റെഡി. വർഷങ്ങളായി നാട്ടുകാരെ 'ചികിത്സ' നൽകി പറ്റിച്ച വ്യാജ ഡോക്ടർ ഒടുവിൽ പൊലീസ് പിടിയിലായി. ശരിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഇയാൾ വർഷങ്ങളായി അലോപ്പതി ക്ലിനിക്കുകൾ നടത്തിവരികയായിരുന്നു. കന്യാകുമാരി വിളവൻകോട്ട് പേമ്പ്ര തലവിളവീട്ടിൽ ജ്ഞാനശിഖാമണി(74)യാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. പത്തനാപുരം മാങ്കോട്ട് എന്ന സ്ഥലത്ത് കഴിഞ്ഞ രണ്ട് വർഷമായി കാരുണ്യ ക്ലിനിക്ക് എന്ന പേരിൽ  ഇയാൾ  ആശുപത്രി നടത്തുകയായിരുന്നു.

വർഷങ്ങൾക്ക് മുൻപ് ഇയാൾ തമിഴ്‌നാട്ടിൽ കമ്പൗണ്ടറായി ജോലി ചെയ്തിരുന്നു. ഈ പരിചയം വച്ചാണ് ഇയാൾ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് 'ചികിത്സാ പരിപാടി ' നടത്തി വന്നത്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും മാസങ്ങളോളം ഇയാൾ ക്ലിനിക്കുകൾ നടത്തിയിരുന്നു. ചികിത്സ തേടിയെത്തുന്നവർക്ക് എന്തെങ്കിലും സംശയം തോന്നിയാൽ അപ്പോൾ തന്നെ ക്ലിനിക്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കും. അതുകൊണ്ട് തന്നെ ഇയാൾ ഏറെ നാളായിട്ടും പൊലീസ് പിടിയിലായില്ല.

മാങ്കോട്ട് വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ആശുപത്രിയിൽ ചികിത്സതേടി ഒട്ടേറെ രോഗികൾ എത്തിയിരുന്നു. നഴ്സുമാരടക്കം നാല് ജീവനക്കാർ ഇവിടെയുണ്ടായിരുന്നു. ഏതാനും ദിവസം മുൻപ് വ്യാജ ഡോക്ടറെ പറ്റി കൊല്ലം റൂറൽ എസ്‌പി.ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ആശുപത്രിയിൽ എത്തുമ്പോൾ കുത്തിവയ്പ് ഉൾപ്പെടെ ചികിത്സകൾ തകൃതിയായി നടക്കുകയായിരുന്നു. പരിശോധനയിൽ വ്യാജനെന്ന് മനസ്സിലായതോടെ പൊലീസുകാർ  'ഡോക്ടറെ' കസ്റ്റഡിയിലെടുത്തു.

ആശുപത്രിയിൽ പൊലീസ് എത്തുമ്പോൾ മുങ്ങിയ മറ്റൊരു ഡോക്ടറെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കോതമംഗലം വെറ്റിലപ്പാറയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു ജ്ഞാനശിഖാമണി. പത്തനാപുരം സിഐ. എം.അൻവർ, എസ്‌ഐ.മാരായ ജോസഫ് ലിയോൺ, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP