Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാസ്‌പോർട്ട് ലഭിച്ചതിന്റെ പിറ്റേന്ന് ഇസിഎൻആർ സീൽ കണ്ട ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു സംശയം; ദമാമിലെ ജോലി പോകാതിരിക്കാൻ പെട്ടെന്നു പോകാൻ വ്യാജസീൽ അടിച്ച യുവാവു നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി

പാസ്‌പോർട്ട് ലഭിച്ചതിന്റെ പിറ്റേന്ന് ഇസിഎൻആർ സീൽ കണ്ട ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു സംശയം; ദമാമിലെ ജോലി പോകാതിരിക്കാൻ പെട്ടെന്നു പോകാൻ വ്യാജസീൽ അടിച്ച യുവാവു നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി

നെടുമ്പാശേരി: ദമാമിലെ ജോലി പോകാതിരിക്കാനായി പെട്ടെന്നെത്താൻ വ്യാജസീൽ ഉപയോഗിച്ച യുവാവു പിടിയിൽ. തൃശൂർ കുറ്റിച്ചിറ സ്വദേശി ബിജു(44)വാണു പിടിയിലായത്.

പാസ്‌പോർട്ട് ലഭിച്ചതിന്റെ പിറ്റേന്നു തന്നെ വിദേശത്തു പോകാനുള്ള ഇസിഎൻആർ സീൽ കണ്ട ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു സംശയം തോന്നിയപ്പോഴാണു ബിജുവിനു പിടിവീണത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.

നെടുമ്പാശേരിയിൽനിന്നു ദമാമിലേക്കു പോകാനെത്തിയ ഇയാളുടെ പാസ്‌പോർട്ടിൽ എമിഗ്രേഷൻ ക്ലിയറൻസ് നോട്ട് റിക്വയേർഡ് (ഇസിഎൻആർ) എന്ന സീൽ വ്യാജമായി പതിച്ചിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് എളുപ്പമാക്കുന്നതിനാണ് ഈ സീൽ പതിച്ചു നൽകുന്നത്.

ഇതിനു മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതായും ഉണ്ട്. എന്നാൽ, പാസ്‌പോർട്ട് ലഭിച്ചു തൊട്ടടുത്ത ദിവസംതന്നെ വിദേശത്തേക്കു പോകാനെത്തിയയാളുടെ പാസ്‌പോർട്ടിൽ ഈ സീൽ പതിച്ചിരിക്കുന്നതു കണ്ടതിനെത്തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് ഇതു വ്യാജമാണെന്നു കണ്ടെത്തിയത്. നെടുമ്പാശേരി പൊലീസിനു കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP