Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ ഡിവിഡി വിൽപ്പന: കടയുടമയ്ക്ക് തടവും പിഴയും ശിക്ഷ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: നിർമ്മാണ കമ്പനിയുടെ ലോഗോ , പകർപ്പവകാശ ലോഗോ , സെൻട്രൽ ഫിലിം ബോർഡ് സർട്ടിഫിക്കറ്റ് , ഡിക്ലറേഷൻ എന്നിവ രേഖപ്പെടുത്താത്ത പുതിയ മലയാളം , തമിഴ് ചലച്ചിത്രങ്ങളുടെ വ്യാജ ഡിവിഡികൾ വിൽപ്പന നടത്തിയ കേസിൽ കടയുടമയെ കോടതി പിരിയും വരെ രണ്ടു ദിവസത്തെ തടവുശിക്ഷക്കും പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മണക്കാട് മാർക്കറ്റിന് സമീപം ആറ്റുകാൽ റോഡിൽ റ്റി സി 41/204 നമ്പർ കെട്ടിടത്തിൽ എയർടെൽ എന്ന ബോർഡ് വച്ച് വ്യാജ ഡിവിഡികൾ വിൽപ്പന നടത്തിയ ഗാന്ധി രാജ് എന്ന പ്രതിയെയാണ് കോടതി ശിക്ഷിച്ചത്.

2013 സെപ്റ്റംബർ 7 ന് രാത്രി 7.30 നാണ് കട റെയ്ഡ് ചെയ്ത് ഡിവിഡികൾ ഫോർട്ട് പൊലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയത്. തലൈവ സിനിമയുടെ 236 ഡിവിഡികൾ , സുമ്മാ നച്ചണ്ടിന്റെ 15 എണ്ണം , സിംഗം 2 ന്റെ 36 എണ്ണം , ഒഡീഷ്സയുടെ 32 എണ്ണം , റോസ് ഗിറ്റാറിനാൽ 79 എണ്ണം , ഹോട്ടൽ കാലിഫോർണിയ എന്നെഴുതിയ 92 ഡിവിഡികൾ , എം.പൊലീസ് 102 എണ്ണം , ലെഫ്റ്റ് റൈറ്റ് 191 എണ്ണം , 5 സുന്ദരികൾ 46 എണ്ണം , മണി ബാക്ക് 14 എണ്ണം , ഭാര്യ അത്ര പോര 23 എണ്ണം , താങ്ക് യു , തോമ സൊന്നാപുരിയുമാ എന്നീ വ്യാജ ഡിവിഡികളും അവയിൽ നിന്നും മുമ്പ് വിൽപ്പന നടത്തി കിട്ടിയ വകയിലുള്ള 6,370 രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP