Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക് ഡൗൺ ആയതോടെ മദ്യം കിട്ടാനില്ല; പരിഹാരം തേടി സ്വയം വാറ്റുതുടങ്ങി; സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ ചാരായം വാറ്റിയിരുന്ന ആറംഗസംഘം പൊലീസ് പിടിയിൽ

ലോക്ക് ഡൗൺ ആയതോടെ മദ്യം കിട്ടാനില്ല; പരിഹാരം തേടി സ്വയം വാറ്റുതുടങ്ങി; സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ ചാരായം വാറ്റിയിരുന്ന ആറംഗസംഘം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ ചാരായം വാറ്റിയിരുന്ന ആറംഗസംഘം പൊലീസ് പിടിയിൽ. തൃക്കാരിയൂർ അയിരൂർപ്പാടം വെള്ളാപ്പിള്ളീൽ വീട്ടിൽ ആഷിത്(21 ), പ്രദേശവാസികളായ നെല്ലിമറ്റത്തിൽ ഷാഹുൽ (28),ആലയ്ക്കൽ വീട്ടിൽ മൻസൂർ (23)മഞ്ഞള്ളൂർ മടക്കത്താനം പീടീകപ്പറമ്പിൽ അക്ഷയ്(21), ഇടത്തിപ്പറമ്പിൽ ആഷിക് ( 21) തമിഴ്‌നാട് കരിങ്കൽ വിളവൻകോട് മുഹമ്മദ് വില്യം (42) എന്നിവരെയാണ് സംഭലവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് കടാതിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.

കടാതി എൽഐസി ഓഫീസിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ ചാരായം വാറ്റുന്നതിനിടെയാണ് സംഘം പടിയിലായത്. 30 ലിറ്റർ വാഷ്,, സ്റ്റൗ ,പാത്രങ്ങൾ,പ്രഷർ കുക്കർ,മൈദ, പൈപ്പുകൾ തുടങ്ങിയവ കണ്ടെടുത്തു. മൂവാറ്റുപുഴ സി ഐ എം എ മുഹമ്മദ്, എസ് ഐ ടി എം സൂഫി, എ എസ് ഐ പി എസ് ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഗസ്റ്റിൻ ജോസഫ്, സി പി ഒ ബിബിൽ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് വാറ്റുകാരെ പിടികൂടിയത്. കൊലപാതക ശ്രമം, പീഡനം, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകൾ പ്രതികൾക്കെതിരെ നിലവിലുെണ്ടെന്ന് പൊലീസ് അറിയിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP