Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ കൊറോണ രോ​ഗികളെ ചികിത്സിക്കുന്നതിനിടെ മലയാളി ഡോക്ടർ മരിച്ചെന്നത് വ്യാജ വാർത്ത; ഒപ്പം പ്രചരിപ്പിച്ച ഫോട്ടോയിലുള്ളത് യുഎഇയിലെ മലയാളി ഡോക്ടറായ റിയാസ് ഉസ്മാനും; ആരോ​ഗ്യത്തോടെ ഇരിക്കുന്ന മനുഷ്യരെ പോലും കൊല്ലുന്ന കൊറോണക്കാലത്തെ സോഷ്യൽ മീഡിയ

ഡൽഹിയിൽ കൊറോണ രോ​ഗികളെ ചികിത്സിക്കുന്നതിനിടെ മലയാളി ഡോക്ടർ മരിച്ചെന്നത് വ്യാജ വാർത്ത; ഒപ്പം പ്രചരിപ്പിച്ച ഫോട്ടോയിലുള്ളത് യുഎഇയിലെ മലയാളി ഡോക്ടറായ റിയാസ് ഉസ്മാനും; ആരോ​ഗ്യത്തോടെ ഇരിക്കുന്ന മനുഷ്യരെ പോലും കൊല്ലുന്ന കൊറോണക്കാലത്തെ സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്യാജ വാർത്തകളുടെ വസന്തകാലം കൂടിയാണ് ഈ കൊറോണ കാലം. മാരക വൈറസിനുള്ള മരുന്നുകൾ മുതൽ കൊറോണ ബാധിതർ വരെയും വൈറസ് ബാധിച്ചുള്ള മരണങ്ങൾ മുതൽ അത്ഭുത സിദ്ധിയിലൂടെ രോ​ഗം മാറ്റുന്നവർ വരെയും ഇത്തരം വാർത്തകളിൽ നിറയുന്നു. ചിലർ വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ തമാശക്ക് ചെയ്യുന്ന കാര്യങ്ങൾ മറ്റ് ചിലർ വാസ്തവം എന്ന് തെറ്റിദ്ധരിച്ച് ​ഗൗരവത്തോടെ പ്രചരിപ്പിക്കുകയും ചെയ്യും. അത്തരത്തിൽ പ്രചരിച്ച വാർത്തയായിരുന്നു യുഎഇയിലെ മലയാളി ഡോക്ടറായ റിയാസ് ഉസ്മാന്റെ മരണവാർത്ത.

കൊറോണ രോഗികളെ ചികിത്സിക്കുന്നതിനിടെ മരിച്ച ഡൽഹിയിലെ ഡോക്ടറെന്ന പേരിലാണ് പൊന്നാനി സ്വദേശിയായ റിയാസ് ഉസ്മാന്റെ ചിത്രം പ്രചരിച്ചത്. ഡൽഹിയിൽ അങ്ങനെയൊരു സംഭവമേ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് സത്യം. ദിവസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാനിൽ ഉസാമ റിയാസ് എന്ന ഡോക്ടർ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചിലർ ഡൽഹിയിലെ ഉസ്മാൻ റിയാസ് എന്ന ഡോക്ടർ മരിച്ചെന്ന വ്യാജ വാർത്ത സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അതിനൊപ്പം നൽകിയ ചിത്രം പൊന്നാനിക്കാരനായ റിയാസ് ഉസ്മാന്റേതും.

റിയാസ് ഉസ്മാന്റെ ആശുപത്രി വെബ്‌സൈറ്റിലെ ഫോട്ടോയാണ് ഇവർ ഉപയോഗിച്ചത്. ഫോട്ടോയ്‌ക്കൊപ്പം പൂച്ചെണ്ടുകൾ എഡിറ്റ് ചെയ്ത് ചേർക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽനിന്നും കർണാടകയിൽനിന്നും നിയന്ത്രിക്കുന്ന ചില ഫേസ്‌ബുക്ക് പേജുകളിൽ പങ്കുവെച്ച ഈ വ്യാജവാർത്ത നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ മാത്രമല്ല, വാട്‌സാപ്പിലും ടിക് ടോകിലും വരെ ഈ ചിത്രവും വ്യാജവാർത്തയും പ്രചരിക്കുകയായിരുന്നു. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ രോഗികളടക്കം കാര്യം തിരക്കി വിളിച്ചു. ആശുപത്രിയിലും ആളുകൾ വിളിച്ചുചോദിച്ചു. തുടർന്ന് ആശുപത്രി മാനേജ്‌മെന്റിനെ വിവരമറിയിച്ചെന്നും സംഭവത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും റിയാസ് ഉസ്മാൻ വ്യക്തമാക്കി. നേരത്തെ കേരളത്തിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം 2016 മുതൽ യു.എ.ഇയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP