Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2000 രൂപയുടെ കള്ളനോട്ടുകൾ നൽകി പശുവിനെ വാങ്ങി; പിടിയിലായത് എടവണ്ണ സ്വദേശികളായ രണ്ടുപേർ; പ്രതികൾ നൽകിയ 26000രൂപയും പിടിച്ചെടുത്തു; കൂടുതൽ കണ്ണികൾ ഉണ്ടെന്ന് അന്വേഷണ സംഘം

2000 രൂപയുടെ കള്ളനോട്ടുകൾ നൽകി പശുവിനെ വാങ്ങി; പിടിയിലായത് എടവണ്ണ സ്വദേശികളായ രണ്ടുപേർ; പ്രതികൾ നൽകിയ 26000രൂപയും പിടിച്ചെടുത്തു; കൂടുതൽ കണ്ണികൾ ഉണ്ടെന്ന് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

എടവണ്ണ; 2000 രൂപയുടെ 13 കള്ളനോട്ടുകൾ നൽകി ക്ഷീര കർഷകനിൽനിന്ന് പശുവിനെ വാങ്ങിയെന്ന പരാതിയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.പിടിയിലായവർ എളയൂർ സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് കച്ചവടം ഉറപ്പിച്ചത്. അന്വേഷണത്തിൽ ഇരുവരും എടവണ്ണ തുവ്വക്കാടിലുള്ളവരാണെന്ന് ബോധ്യപ്പെട്ടു. എടവണ്ണ തുവ്വക്കാട് വേക്കലക്കണ്ടിയിലെ കുളത്തിങ്ങൽ ശരീഫ് (38), തുവ്വക്കാട് മൊട്ടക്കുന്നിലെ കുളത്തിങ്ങൽ ശറഫുദ്ദീൻ (23) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ നൽകിയ 26,000രൂപയും കസ്റ്റഡിയിലെടുത്തു.സെപ്റ്റംബർ 27-നാണ് തൃക്കലങ്ങോട് ആമയൂരിലെ വെള്ളാരംകല്ലിങ്ങൽ കടവൻ സൈദലവിയിൽ നിന്ന് ഇവർ പശുവിനെ വാങ്ങിയത്. ഇവർ നൽകിയ നോട്ടുകളിൽനിന്ന് 2000-രൂപ നൽകി കഴിഞ്ഞ ഞായറാഴ്ച സൈദലവി ആമയൂരിലെ മിൽമ സൊസൈറ്റിയിൽനിന്ന് കാലിത്തീറ്റ വാങ്ങി. കള്ളനോട്ടാണെന്ന് സംശയംതോന്നിയ സൊസൈറ്റിക്കാർ പൊലീസിനെ അറിയിച്ചു. തുടർന്നാണ് അറസ്റ്റ്. കള്ളനോട്ടാണെന്ന പൂർണബോധ്യത്തോടെയാണ് ഇവർ പണം കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.പിന്നിൽ വൻശൃംഖലയെന്ന് നിഗമനം.

കള്ളനോട്ട് പിടികൂടിയ കേസിൽ കൂടുതൽ കണ്ണികളുണ്ടെന്ന് പൊലീസ് നിഗമനം. പ്രതികൾനൽകിയ മൊഴിയനുസരിച്ച് തിങ്കളാഴ്ച മൂന്നിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെയാണ് പരിശോധന നടത്തിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയത്തായിരുന്നു പരിശോധന. ഊർങ്ങാട്ടിരി പൂവത്തിക്കൽ സ്വദേശി അനിൽ എന്നയാളിൽനിന്നാണ് കള്ളനോട്ട് കൈപ്പറ്റിയതെന്ന് പ്രതികൾ മൊഴിനൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP