Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭിന്നശേഷിയുള്ള മകളെ പീഡിപ്പിച്ചതായി അച്ഛനെതിരെ വ്യാജ കേസെടുത്തു; വനിതാസെൽ സിഐക്കും പരവൂർ എസ്‌ഐക്കുമെതിരെ നടപടിയെടുക്കാൻ നിർദ്ദേശം

ഭിന്നശേഷിയുള്ള മകളെ പീഡിപ്പിച്ചതായി അച്ഛനെതിരെ വ്യാജ കേസെടുത്തു; വനിതാസെൽ സിഐക്കും പരവൂർ എസ്‌ഐക്കുമെതിരെ നടപടിയെടുക്കാൻ നിർദ്ദേശം

കൊല്ലം: ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പിതാവിനെതിരെ വ്യാജ കേസെടുത്ത സംഭവത്തിൽ വനിതാ സെൽ സിഐക്കും പരവൂർ എസ്‌ഐക്കുമെതിരെ നടപടിയെടുക്കാൻ ശുപാർശ. കൊല്ലം സിറ്റി വനിതാസെൽ സിഐ സിസിലികുമാരിക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ (ജുഡീഷ്യൽ) അംഗം ആർ. നടരാജൻ ഡി.ജിപിക്കു നിർദ്ദേശം നൽകിയത്.

ഭർത്താവിനെ പീഡനക്കേസിൽപ്പെടുത്തുമെന്നു ഫോണിൽ ഭീഷണിയുണ്ടായശേഷം ഭാര്യ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാണ് പരവൂർ എസ്‌ഐ എം എസ് പ്രദീപ്കുമാറിനെതിരെ വകുപ്പുതല നടപടിക്കു നിർദ്ദേശം നൽകിയത്.

പരവൂർ സ്വദേശിയായ പതിനാറുകാരിയുടെ മാതാവു സമർപ്പിച്ച പരാതിയിലാണു നടപടി. 50 ശതമാനം ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു വ്യാജ പരാതി. പണം നൽകിയില്ലെങ്കിൽ പിതാവ് മകളെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയെന്നു പരാതി നൽകുമെന്ന് ഒരാൾ ഭീഷണിപ്പെടുത്തിയതായാണ് ഭാര്യയുടെ പരാതി നൽകിയിരുന്നത്.

ഇതിനെതിരെ പരവൂർ സി.ഐക്കു പരാതി നൽകിയെങ്കിലും അവഗണിച്ചു. 2014 ജൂലൈ 30 നു പരവൂർ സ്‌റ്റേഷനിൽനിന്നും പൊലീസുകാർ വീട്ടിലെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തിയ ഭർത്താവിനെ കൊല്ലം വനിതാ സെൽ സിഐ തയാറാക്കിയ മൊഴി തങ്ങളുടെ മകളുടേതാണെന്നു പറഞ്ഞു കാണിച്ചു. മൊഴി നേരത്തെ തയാറാക്കിയതാണെന്നും ബുദ്ധിമാന്ദ്യമുള്ള മകളുടെ ഒപ്പു വാങ്ങിയതാണെന്നും പരാതിയിലുണ്ട്.

ഭർത്താവിനെ കസ്റ്റഡിയിലെടുത്ത ശേഷം മകളെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയെങ്കിലും പീഡനം നടന്നിട്ടില്ലെന്നു മനസിലായി. ജൂലൈ 31 വരെ കസ്റ്റഡിയിലായിരുന്ന ഭർത്താവിനെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയശേഷം വിട്ടയച്ചു. എതിർകക്ഷികളായ പൊലീസ് ഉദ്യോഗസ്ഥരിൽനിന്നും കമ്മിഷൻ വിശദീകരണം വാങ്ങിയിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി കമ്മിഷൻ അന്വേഷണത്തിനായി നിയോഗിച്ച കൊല്ലം സിറ്റി ക്രൈം അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ടിൽ അറിയിച്ചു.

ബിജുമോൻ എന്നയാൾ നൽകിയ വ്യാജപരാതിയിലാണു സംഭവങ്ങൾ ഉണ്ടായതെന്നും ഗുരുതരമായ കേസ് ലാഘവത്തോടെയാണു പൊലീസുകാർ കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP