Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഴുത്തിൽ മഫ്‌ളർ ചുറ്റി സ്വരം താഴ്‌ത്തി പലതവണ ഫോണിൽ സംസാരിച്ചു; കട്ടപ്പനയിൽ നിന്നും വാഗമൺ വഴി കോട്ടയത്തേക്കുള്ള ബസിൽ ഭീകരൻ എന്ന് സംശയം; സിനിമാ സ്‌റ്റൈലിൽ പൊലീസ് പാഞ്ഞെത്തി പിടികൂടിയപ്പോൾ വർക്കലക്കാരൻ ഒരു പാവം സിവിൽ എഞ്ചിനീയർ; ഇന്നലെ കെഎസ്ആർടിസി ബസിൽ ഭീകരനെ പിടിക്കാൻ പൊലീസ് പെടാപ്പാട് പെട്ടത് ഇങ്ങനെ

കഴുത്തിൽ മഫ്‌ളർ ചുറ്റി സ്വരം താഴ്‌ത്തി പലതവണ ഫോണിൽ സംസാരിച്ചു; കട്ടപ്പനയിൽ നിന്നും വാഗമൺ വഴി കോട്ടയത്തേക്കുള്ള ബസിൽ ഭീകരൻ എന്ന് സംശയം; സിനിമാ സ്‌റ്റൈലിൽ പൊലീസ് പാഞ്ഞെത്തി പിടികൂടിയപ്പോൾ വർക്കലക്കാരൻ ഒരു പാവം സിവിൽ എഞ്ചിനീയർ; ഇന്നലെ കെഎസ്ആർടിസി ബസിൽ ഭീകരനെ പിടിക്കാൻ പൊലീസ് പെടാപ്പാട് പെട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലാ: കഴുത്തിൽ മഫ്‌ളർ ചുറ്റി പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം ഭീകരനാണെന്ന് നാട്ടുകാർ തെറ്റിദ്ദരിച്ചാലോ? തമാശയല്ല... തിരുവനന്തപുരം വർക്കല സ്വദേശിയായ യുവാവിന് ഇന്നലെ ഉണ്ടായത് അങ്ങനെ ഒരു അനുഭവമാണ്. കട്ടപ്പനയിൽ നിന്നു കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയ യുവാവിനെ കണ്ടതോടെ അടുത്തിരുന്ന യാത്രക്കാരന് അത്ര പന്തിയായി തോന്നിയില്ല. തമിഴ്‌നാട്ടിൽ ഭീകരരുടെ സാന്നിധ്യം സംശയിക്കുന്നു എന്ന് അറിഞ്ഞതോടെ മഫ്‌ളർ ചുറ്റി അടുത്തിരുന്ന ആൾ ഭീകരനാണെന്ന് യാത്രക്കാർ ഉറപ്പിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. നേരെ പൊലീസിനെ വിളിച്ചു. പൊലീസാകട്ടെ ഭീകരനെ പിടിച്ചിട്ടേ ഉള്ളൂ വേറെ കാര്യം എന്ന പോലെ പെട്ടെന്ന് തന്നെ സ്ഥലത്തേക്ക് പാഞ്ഞെത്തി.

ശനിയാഴ്ച വൈകിട്ട് 7നു കോട്ടയം കിടങ്ങൂരിലാണു സംഭവം. നടന്നത്. കോട്ടയം സ്‌പെഷൽ ബ്രാഞ്ച് പൊലീസിൽ വിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. യാത്രക്കാരന്റെ കൃത്യമായ ലക്ഷണങ്ങളും പൊലീസിനു കൈമാറിയിരുന്നു. ഈ സമയം ബസ് പാലാ കടന്നു പോയതിനാൽ കിടങ്ങൂർ പൊലീസിനു ഭീകരനെ പിടികൂടാൻ സ്‌പെഷൽ ബ്രാഞ്ച് നിർദ്ദേശം നൽകി. തുടർന്ന് കിടങ്ങൂർ സിഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസ് നിർത്തിച്ചു ഭീകരനെന്നു സംശയിച്ചയാളെ പിടികൂടി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ വർക്കല സ്വദേശിയായ യുവ സിവിൽ എൻജിനീയറാണ് ഇയാളെന്നു മനസിലായി.

വർക്കലയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന യുവാവ് (33) കട്ടപ്പനയിലെ സൈറ്റിലെത്തി നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മടങ്ങുകയായിരുന്നു. കഴുത്തിൽ മഫ്‌ളർ ചുറ്റി, പല തവണ ഫോണിൽ സ്വരം താഴ്‌ത്തി സംസാരിച്ചതാണു ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനു സംശയം തോന്നാൻ ഇടയാക്കിയത്. വാഗമണ്ണിൽ എത്തിയപ്പോൾ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്നാണു യുവ എൻജിനീയർ കഴുത്തിൽ മഫ്‌ളർ ചുറ്റിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭീകരൻ അല്ലെന്നു ബോധ്യമായതിനെ തുടർന്ന് ഇയാളെ പൊലീസ് കിടങ്ങൂർ ബസ്‌വേയിൽ നിന്നു യാത്രയാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP