Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടക കുടിശ്ശിക നൽകിയില്ലെന്ന കാരണത്താൽ മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബത്തെ ഇറക്കിവിട്ടു; അഞ്ചംഗ കുടംബം അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ; ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന വയോധികയും ക്യാൻസർ രോഗിയായ മകനും ഉൾപ്പെടുന്ന കുടുംബം കണ്ണീർകയത്തിൽ

വാടക കുടിശ്ശിക നൽകിയില്ലെന്ന കാരണത്താൽ മൂന്ന് മാസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബത്തെ ഇറക്കിവിട്ടു; അഞ്ചംഗ കുടംബം അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ; ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന വയോധികയും ക്യാൻസർ രോഗിയായ മകനും ഉൾപ്പെടുന്ന കുടുംബം കണ്ണീർകയത്തിൽ

മറുനാടൻ ഡെസ്‌ക്‌

മാവേലിക്കര : വാടക കുടിശ്ശിക നൽകിയില്ലെന്ന കാരണത്താൽ അഞ്ചംഗ കുടുംബത്തെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു. ഒടുവിൽ ഇവർ വെയിലും മഴയും കൊള്ളാതിരിക്കാൻ അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ. വെറും മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞും തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ വയോധികയും കാൻസർ രോഗിയായ മകനും ഉൾപ്പെടുന്ന കുടുംബത്തിനാണ് ഈ യാതന അനുഭവിക്കേണ്ടി വന്നത്. ചെട്ടികുളങ്ങര കൈത വടക്ക് ആനന്ദഭവനത്തിൽ രാധാകൃഷ്ണൻ (52), അമ്മ പൊന്നമ്മ (74), രാധാകൃഷ്ണന്റെ ഭാര്യ രമാദേവി (48), മകൾ വാണി (22), വാണിയുടെ മകൾ അഭിരാമി (മൂന്ന് മാസം) എന്നിവരാണ് ദിവസങ്ങളായി റെയിൽവേ സ്റ്റേഷനിൽ കഴിയുന്നത്.

ഏഴുവർഷം മുമ്പ് വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൊന്നമ്മയുടെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി കുടുംബത്തിന് ലക്ഷങ്ങൾ ചെലവായി. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. സ്വകാര്യബസ് കണ്ടക്ടറായിരുന്ന മാവേലിക്കര ഇറവങ്കര സ്വദേശിയായിരുന്ന രാധാകൃഷ്ണന് കാൻസറും ഹൃദ്രോഗവുമുണ്ട്. പത്തുമിനിറ്റ് നിന്നാൽ കാൽ കുഴഞ്ഞുവീഴുന്ന അസുഖമുള്ളതിനാൽ ജോലി ചെയ്യരുതെന്ന് ഡോക്ടർമാർ പ്രത്യേകം പറഞ്ഞിരിക്കുകയാണ്. രാധാകൃഷ്ണന്റെ ഭാര്യ രമാദേവി തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കാന്റീനിൽ ജോലിക്കുപോയി ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം.

വികലാംഗയായ മകളും ഭർത്താവ് പിണങ്ങിപ്പോയതിനെ തുടർന്ന് കൈക്കുഞ്ഞുമായി ഇവരോടൊപ്പമാണ് താമസം. വർഷങ്ങളായി ചെട്ടികുളങ്ങര മേഖലയിലെ വിവിധ വാടക വീടുകളിലാണ് കുടുംബസമേതം ഇവർ താമസിച്ചിരുന്നത്.ആറുമാസത്തെ വാടക കുടിശികയായതിനെ തുടർന്നാണ് ഈരേഴ തെക്കുള്ള വാടകവീട്ടിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച കുടുംബത്തെ ഇറക്കിവിട്ടത്. അന്നുരാത്രി അടുത്തുള്ള ഒരുവീട്ടിൽ അഭയംതേടി. ചൊവ്വാഴ്ച രാവിലെ കുടുംബവുമായി രാധാകൃഷ്ണൻ കായംകുളം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിലെത്തി.

എങ്ങോട്ട് പോകണമെന്ന് രൂപമില്ലാതെ അന്നു വൈകുന്നേരം വരെ ബസ് സ്റ്റാന്റിലിരുന്നു. രാത്രിയിലാണ് കായംകുളം റെയിൽവേ സ്റ്റേഷനിലെത്തിയത്. നാലുദിവസം ബഞ്ചിലും കസേരയിലും മാറിമാറിയിരുന്ന് സമയം നീക്കി. ശനിയാഴ്ചയാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തിയത്. പലയിടത്തും വാടകവീട് അന്വേഷിച്ചെങ്കിലും ഡിപ്പോസിറ്റ് തുക കൊടുക്കാനില്ലാത്തതിനാൽ ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP