Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടി.എൻ.പ്രതാപൻ എംപിയുടെ വീട്ടിൽ കൃഷിയിറക്കി മന്ത്രി വി എസ് സുനിൽകുമാർ; എംപിയുടെ വീട് കാർഷിക പാഠശാലയാക്കുമെന്നും മന്ത്രിയുടെ വാഗ്ദാനം; ജീവനി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ടി.എൻ.പ്രതാപൻ എംപിയുടെ വീട്ടിൽ കൃഷിയിറക്കി കൃഷിമന്ത്രി വി എസ്.സുനിൽകുമാർ. എംപിയുടെ വീട് കാർഷിക പാഠശാലയാക്കുമെന്ന് മന്ത്രി പറഞ്ഞു. പാർലമെന്റ് അംഗങ്ങളുടേയും നിയമസഭ അംഗങ്ങളുടേയും വീടുകളിൽ കൃഷിയിറക്കുന്ന കൃഷിവകുപ്പിന്റെ പദ്ധതിയാണിത്. ജീവനി എന്ന പേരിലാണ് കൃഷി. നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം, നമ്മുടെ ഉത്തരവാദിത്വം എന്നതാണ് മുദ്രാവാക്യം. ടി.എൻ.പ്രതാപന്റെ വീട്ടുവളപ്പിലായിരുന്നു ഉദ്ഘാടന പരിപാടി.

മിനി ഡ്രിപ്പ് ജലസേചനത്തോടു കൂടിയ ഗ്രോ ബാഗ്. സൂക്ഷ്മ ജലസേചനത്തോടു കൂടിയ പച്ചക്കറി കൃഷി, കമ്പോസ്റ്റ് യൂണിറ്റ് എന്നിവയാണ് ഒരുക്കിയത്.

മന്ത്രിക്കു ഉപഹാരം നൽകിയാണ് എംപി. സ്വീകരിച്ചത്. തളിക്കുളം പഞ്ചായത്ത് പരിധിയിൽ ഏകദേശം 30 ഏക്കർ ഭൂമിയിൽ പച്ചക്കറിയും വാഴകൃഷിയും ഒരുക്കുന്നുണ്ട്. അയ്യായിരം പച്ചക്കറി തൈകൾതന്നെ ഇതിനോടം വിതരണം ചെയ്തു. മൂവായിരത്തിലേറെ വാഴക്കന്നുകളും നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP