Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ വൻകിട കോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതി തള്ളിയ സർക്കാർ, കർഷകന്റെ കടബാധ്യത തീർക്കാൻ തയ്യാറായില്ല; കത്തിക്കയറി പാലായിലെ കർഷക സംഗമം; രാഷ്ടട്രീയമായി തിരിച്ചടിക്കുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

രാജ്യത്തെ വൻകിട കോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതി തള്ളിയ സർക്കാർ, കർഷകന്റെ കടബാധ്യത തീർക്കാൻ തയ്യാറായില്ല; കത്തിക്കയറി പാലായിലെ കർഷക സംഗമം; രാഷ്ടട്രീയമായി തിരിച്ചടിക്കുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

മറുനാടൻ മലയാളി ബ്യൂറോ

പാലാ: കാർഷികമേഖലയിലെ പ്രശ്നങ്ങൾ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ പ്രതിഷേധവുമായി പാലായിൽ കൂറ്റൻ കർഷകസംഗമം. പാലാ രൂപതയുടെ നേതൃത്വത്തിലായിരുന്നു കർഷകസംഗമം. കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കർഷകർ പ്രതിഷേധ വോട്ട് ചെയ്യും. കാർഷികപ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷിയുള്ളവരെ മുൻനിരയിൽ കൊണ്ടുവരുന്നത് പരിഗണിക്കും.

ലക്ഷ്യം നേടിയെടുക്കുന്നതുവരെ സമരം തുടരും. വേണ്ടിവന്നാൽ പ്രക്ഷോഭം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റും. രാജ്യത്തെ വൻകിട കോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതിത്ത്ത്ത്ത്തള്ളിയ സർക്കാർ, കർഷകന്റെ കടബാധ്യത തീർക്കാൻ തയ്യാറായില്ല. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കാർഷിക ബജറ്റുണ്ടാകണം. പ്രകൃതിയെ സംരക്ഷിക്കുന്നവരാണ് കർഷകർ. രാഷ്ട്രനിർമ്മാണത്തിനായാണ് അവന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

രൂപതയിലെ വിവിധ ഇടവകകളിൽനിന്ന് വൈദികരുടെ നേതൃത്വത്തിലാണ് കർഷകർ സമ്മേളനത്തിനെത്തിയത്. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, സ്വാമി അഭയാനന്ദ തീർത്ഥപാദർ, മുഹമ്മദ് നദീർ മൗലവി, സുനിജ രാജു, ഡോ. സിറിയക് തോമസ്, ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വി സി.സെബാസ്റ്റ്യൻ, സാജു അലക്സ്, രാജീവ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

എംപി.മാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എംഎ‍ൽഎ.മാരായ മാണി സി.കാപ്പൻ, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP