Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിൽ ഇന്ന് കർഷക സം​ഗമം'; കർഷകർ ഒപ്പിടുന്ന ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും

കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിൽ ഇന്ന് കർഷക സം​ഗമം'; കർഷകർ ഒപ്പിടുന്ന ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

പാലാ : കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലാ രൂപത ശനിയാഴ്ച കർഷക സംഗമം ഇന്ന്. 2.30നു പാലാ കുരിശുപള്ളി ജംക്‌ഷനിൽ നടക്കും. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നു വൈദികരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കർഷകർ ഒത്തുകൂടും.

റബർ വിലയിടിവ് പരിഹരിക്കുക, കർഷകപെൻഷൻ 10,000 രൂപയാക്കുക, കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, പുരയിടങ്ങളെ തോട്ടങ്ങളാക്കി മാറ്റിയതുവഴി കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകസംഗമമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വിലയിടിവുമൂലം റബർ കൃഷി ഉപേക്ഷിക്കുവാൻ കർഷകർ നിർബന്ധിതരായിരിക്കുന്നു. കുരുമുളക്, കാപ്പി, ഏലം, തേയില തുടങ്ങിയവയ്ക്കും വിലസ്ഥിരതയില്ലാത്ത സാഹചര്യമാണ്. കർഷകർ അവഗണിക്കപ്പെടുകയാണ്. യുവതലമുറ കൃഷി പാടേ വേണ്ടെന്നുവെയ്ക്കുന്നു. ഈ അവസ്ഥ നാടിനെ ഗുരുതരമായി ബാധിക്കുന്ന സാമ്പത്തികപ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണെന്നും സം​ഗമ സമിതി വ്യക്തമാക്കി.

ന​ഗരത്തിലെ 5 കേന്ദ്രങ്ങളിൽ സംഗമിക്കുന്ന ഫൊറോനതല കർഷക സമൂഹം ടൗണിൽ കർഷകമതിൽ തീർക്കും. 3.30ന് ടൗൺ കുരിശുപള്ളി ജംക്‌ഷനിൽ ചേരുന്ന കർഷക മഹാസംഗമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വൈദികർ, കർഷക നേതാക്കൾ എന്നിവർ പ്രസംഗിക്കും. ലക്ഷക്കണക്കിനു കർഷകർ ഒപ്പിടുന്ന ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP