Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക പരാധീനതകൾക്കൊപ്പം വാടക വീടും നഷ്ടമായി; മനോനില തെറ്റിയ യുവാവ് മാനസിക കേന്ദ്രത്തിലായതോടെ വരാന്തയിൽ അഭയം തേടി കുഞ്ഞുമക്കൾ

സാമ്പത്തിക പരാധീനതകൾക്കൊപ്പം വാടക വീടും നഷ്ടമായി; മനോനില തെറ്റിയ യുവാവ് മാനസിക കേന്ദ്രത്തിലായതോടെ വരാന്തയിൽ അഭയം തേടി കുഞ്ഞുമക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാമ്പത്തിക പരാധീനത കൂടിയതോടെ വാടക വീടു വിട്ടിറങ്ങേണ്ടി വന്ന യുവാവ് മനോനില തെറ്റി മാനസികാരോഗ്യ കേന്ദ്രത്തിലായി. അച്ഛൻ മാനസിക കേന്ദ്രത്തിലാവുകയും വാടക വീട് നഷ്ടമാവുകയും ചെയ്തതോേെട പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും അമ്മയ്‌ക്കൊപ്പം അച്ഛൻ ചികിത്സയിൽ കഴിയുന്ന മാനസികാരോഗ്യ കേന്ദ്രത്തിന്റെ വരാന്തയിൽ അഭയം തേടി. കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് വാടകവീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്ന കുടുംബമാണ് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നൊമ്പരക്കാഴ്ചയായത്.

വാടക വീടിനോടു ചേർന്ന് അക്വേറിയം നടത്തി ജീവിച്ചു പോരുകയായിരുന്നു ഈ ചെറുപ്പക്കാരനും രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബവും. സാമ്പത്തിക പരാധീനത കാരണം വാടക കുടിശ്ശിക തീർത്ത് നൽകാൻ കഴിഞ്ഞിരുന്നില്ല. മലയിൻകീഴിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ഇയാൾ നാലായിരം രൂപയാണ് നാലുമാസത്തെ വാടകക്കുടിശ്ശികയായി നൽകാനുണ്ടായിരുന്നത്. വീട്ടുടമ മലയിൻകീഴ് പൊലീസിൽ പരാതികൊടുത്തതിനെത്തുടർന്ന് ഒരു മാസത്തിനകം തുക നൽകണമെന്നും ഇല്ലെങ്കിൽ ഒഴിയണമെന്നും ധാരണയായി.

സമയം കഴിഞ്ഞും പണം ലഭിക്കാത്തതിനെത്തുടർന്ന് വീട്ടുടമ സാധനങ്ങൾ ഉൾപ്പെടെ പുറത്തിറക്കി വീടുപൂട്ടി. ഇയാളുടെ അക്വേറിയം ടാങ്കുകൾ നശിപ്പിക്കപ്പെട്ടു. അലങ്കാര മത്സ്യങ്ങളെല്ലാം ചത്തു. സംഭവത്തിന്റെ ആഘാതത്തിൽ ഇയാളുടെ മനോനിലതന്നെ തെറ്റി. അങ്ങനെയാണ് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെത്തിയത്. ഭാര്യയും അവരുടെ ആദ്യ ഭർത്താവിലെ കുഞ്ഞുങ്ങളുമാണ് ഒപ്പം.

അമ്മയ്‌ക്കൊപ്പം ഒരു നാലുവയസ്സുകാരിയും എട്ടുവയസ്സുകാരിയും ആശുപത്രി വരാന്തയിലായി കിടപ്പ്. കുട്ടികളുടെ സ്‌കൂളിൽപോക്കും പരീക്ഷയുമൊക്കെ മുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അമ്മയ്ക്കും മക്കൾക്കും വൈകുന്നേരം ഡോർമെറ്ററി സൗകര്യം ഒരുക്കിയതായി മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. അനിൽ കുമാർ പറഞ്ഞു. ഇയാൾ മനോനില വീണ്ടെടുത്തിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്താൽ പിന്നെ എങ്ങോട്ട് എന്ന കനിവില്ലാത്ത ചോദ്യത്തിനു മുന്നിൽ പതറുകയാണ് ഈ കുടുംബം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP