Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനും മകനും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി; മകൻ വീഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ അച്ഛനും കിണറ്റിൽ അകപ്പെടുകയായിരുന്നു: മൃതദേഹം കണ്ടെത്തിയത് പ്രദേശവാസികൾ

മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനും മകനും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി; മകൻ വീഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ അച്ഛനും കിണറ്റിൽ അകപ്പെടുകയായിരുന്നു: മൃതദേഹം കണ്ടെത്തിയത് പ്രദേശവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് ജോജോസ് (19), ജോസ് റപ്പായി (56) എന്നിവരാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള കിണറ്റിൽ വീഴുകയും രക്ഷിക്കാനിറങ്ങിയ ജോസ് റപ്പായി കിണറ്റിൽ അകപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇവർ കിണറിലേക്ക് വീഴുന്നത് കണ്ടവർ ആരുമില്ല. വൈകിട്ട് 6.15 ഓടെ ഇരുവരും കിണറ്റിൽ വീണ് മരിച്ച നിലയിൽ പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് മൃതദേഹങ്ങൾ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ജോജോസ് കിണറ്റിൽ വീണപ്പോൾ രക്ഷിക്കാനിറങ്ങിയ റപ്പായിയും കിണറ്റിൽ അകപ്പെടുവായിരുന്നു. ഇവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റതാവും മരണകാരണമെന്നും കരുതുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണം കാരണം വിശദീകരണം നൽകാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP