Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനും മകനും ദാരുണാന്ത്യം; സാരമായി പരുക്കേറ്റ ഭാര്യയും മകളും ആശുപത്രിയിൽ; സംഭവം കളർകോടിന് സമീപം ദേശീയപാതയിൽ ഞായറാഴ്‌ച്ച വൈകിട്ട് ആറരയോടെ

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനും മകനും ദാരുണാന്ത്യം; സാരമായി പരുക്കേറ്റ ഭാര്യയും മകളും ആശുപത്രിയിൽ; സംഭവം കളർകോടിന് സമീപം ദേശീയപാതയിൽ ഞായറാഴ്‌ച്ച വൈകിട്ട് ആറരയോടെ

മറുനാടൻ ഡെസ്‌ക്‌

 അമ്പലപ്പുഴ (ആലപ്പുഴ): കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ആലപ്പുഴ വഴിച്ചേരി പുത്തൻപുരക്കൽ സെബാസ്റ്റ്യന്റെ മകൻ ഷിജുമോൻ (46), ഇളയ മകൻ ആന്റോ (7) എന്നിവരാണു മരിച്ചത്. ഭാര്യ ഷൈനി (40), മകൾ അനീറ്റ (11) എന്നിവർക്കു പരുക്കേറ്റു. കളർകോടിനു സമീപം ദേശീയപാതയിൽ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഷിജുമോൻ വിമുക്ത ഭടനാണ്.

ഷിജുമോനും കുടുംബവും കളർകോട്ടെ ബന്ധുവീട്ടിൽ നിന്നും മടങ്ങും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് പിന്നിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. റോഡിൽ വീണുകിടന്ന കുടുംബത്തെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷിജുമോൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ആന്റോ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഷൈനിയുടെ കാലിനു പരുക്കേറ്റു. അനീറ്റയുടെ കൈയ്ക്ക് ഒടിവുണ്ട്. കെഎസ്ഇബി തുറവൂർ സബ് സ്റ്റേഷനിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു ഷിജുമോൻ.

പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആന്റോ. ഇരുവരുടെയും സംസ്‌കാരം ഇന്നു മൂന്നിന് ആലപ്പുഴ പുത്തനങ്ങാടി സെന്റ് ജോർജ് (ചക്കരക്കടവ്) പള്ളിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP