Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഝാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം; ഭൂമി കൈയേറ്റവും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ കഴിഞ്ഞ ബിനോയ് ജോണിന് ജാമ്യം കിട്ടിയത് തിങ്കളാഴ്ച; പിന്തുണയുമായി ഡീൻ കുര്യാക്കോസ് എംപിയും

ഝാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം; ഭൂമി കൈയേറ്റവും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ കഴിഞ്ഞ ബിനോയ് ജോണിന് ജാമ്യം കിട്ടിയത് തിങ്കളാഴ്ച; പിന്തുണയുമായി ഡീൻ കുര്യാക്കോസ് എംപിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഝാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാ. ബിനോയ് ജോണിന് തിങ്കളാഴ്ച കോടതി ജാമ്യമനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ ഘോണ്ട ജയിലിൽനിന്ന് ജില്ലാ ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റിയിരുന്നു. ഫാ. ബിനോയിയെ ഡീൻ കുര്യാക്കോസ് എംപി. ആശുപത്രിയിലെത്തി സന്ദർശിച്ചു.

ധ്യാനകേന്ദ്രം നടത്തുന്ന ഫാ. ബിനോയിയെ ആദിവാസികളുടെ ഭൂമി കൈയേറിയെന്നും മതപരിവർത്തനം നടത്തിയെന്നും ആരോപിച്ചാണ് അറസ്റ്റുചെയ്തത്. എന്നാൽ, കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഫാ. ബിനോയിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.വൈദികന്റെ മോചനമാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് എന്നിവർക്കും ദേശീയ മനുഷ്യാവകാശ-ന്യൂനപക്ഷ കമ്മിഷനുകൾക്കും ഡീൻ കത്തുനൽകിയിരുന്നു.

ഈ മാസം ആറിനാണ് തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗൽപൂർ രൂപതാ വൈദികനുമായ ഫാ. ബിനോയ് ജോണിനെ ഝാർഖണ്ഡിലെ ദിയോദാർ പൊലീസ് അറസ്റ്റു ചെയ്തത്. മതപരിവർത്തനം, ഭൂമി കൈയേറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഫാ. ബിനോയ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റൊരു വൈദിനകനെയും വിശ്വാസിയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.

''നാലുവർഷമായി ധ്യാനകേന്ദ്രം നടത്തുന്ന ഫാ. ബിനോയ് ആദിവാസികളുടെ ഭൂമി കൈയേറിയെന്നും മതപരിവർത്തനം നടത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. വ്യാജ ആരോപണമാണിത്. വൈദികൻ നടത്തുന്ന സ്ഥാപനം അടച്ചുപൂട്ടിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. സംഭവത്തിൽ പൊലീസും ഭരണകൂടവും ഒത്തുകളിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ചെയ്തിട്ടില്ല. ഡോക്ടറെ കാണിച്ച് വൈദ്യപരിശോധന നടത്താതെ വ്യാജമായ ശാരീരികക്ഷമത സർട്ടിഫിക്കറ്റാണ് പൊലീസ് ഹാജരാക്കിയത്''- അദ്ദേഹം ആരോപിച്ചു. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ന്യൂനപക്ഷ അവകാശം ലംഘിക്കപ്പെടുകയും ചെയ്‌തെന്നും ഡീൻ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP