Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ വിവാഹം മുടക്കാൻ കല്യാണപ്പന്തലിൽ തൂങ്ങി മരിച്ച് പിതാവ്; വിവാഹത്തലേന്ന് ആത്മഹത്യ ചെയ്ത് മക്കളോടും ഭാര്യയോടും പ്രതികാരം ചെയ്തത് മുളന്തുരുത്തിക്കാരനായ വർഗീസ്

മകളുടെ വിവാഹം മുടക്കാൻ കല്യാണപ്പന്തലിൽ തൂങ്ങി മരിച്ച് പിതാവ്; വിവാഹത്തലേന്ന് ആത്മഹത്യ ചെയ്ത് മക്കളോടും ഭാര്യയോടും പ്രതികാരം ചെയ്തത് മുളന്തുരുത്തിക്കാരനായ വർഗീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മക്കളുടെ വിവാഹം മുടങ്ങിയാൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്‌തെന്ന നിരവധി വാർത്താകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ മകളുടെ വിവാഹം മുടക്കാൻ പിതാവ് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് മുളന്തുരുത്തിക്കാർ. മകളുടെ വിവാഹം മുടക്കാൻ കല്യാണത്തലേന്ന് എറണാകുളത്തെ മുളന്തുരുത്തി കാരിക്കോട് സ്വദേശി കെ.പി വർഗീസാണ് ആത്മഹത്യ ചെയ്തത്. അതും വിവാഹപ്പന്തലിൽ.

വർഗീസ് രണ്ടു വർഷത്തോളമായി ഭാര്യയും മക്കളുമായി പിണക്കത്തിലാണ്. ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നതും. ഇതിനിടെയാണ് മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. മകളുടെ വിവാഹം ഉറപ്പിച്ചതിൽ വർഗീസിന് അസ്വസ്ഥതയുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. എങ്ങനെയും മകളുടെ വിവാഹം മുടക്കുമെന്ന് ഇതിനിടെ വർഗീസ് പലരോടും പറഞ്ഞതായും അവർ പറയുന്നു. മ

ക്കളോടും ഭാര്യയോടും ഇയാൾക്കുണ്ടായിരുന്ന ദേഷ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഇതിനിടെ മകളുടെ വിവാഹം മുടക്കുകയെന്ന ലക്ഷ്യത്തോടെ ആണ് വർഗീസ് ആത്മഹകത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP