Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

13കാരിയായ മകളെ അയൽക്കാരനായ ആൺകുട്ടിക്കൊപ്പം കണ്ടു; കലി പൂണ്ട പിതാവ് ഏഴാംക്ലാസ്സുകാരിയെ കൊന്ന് വീട്ടുകാരുടെ സഹായത്തോടെ മൃതദേഹം സംസ്‌ക്കരിച്ചു

13കാരിയായ മകളെ അയൽക്കാരനായ ആൺകുട്ടിക്കൊപ്പം കണ്ടു; കലി പൂണ്ട പിതാവ് ഏഴാംക്ലാസ്സുകാരിയെ കൊന്ന് വീട്ടുകാരുടെ സഹായത്തോടെ മൃതദേഹം സംസ്‌ക്കരിച്ചു

സ്വന്തം ലേഖകൻ

ആഗ്ര: അയൽക്കാരനായ ആൺകുട്ടിക്കൊപ്പം മകളെ കണ്ടതിൽ അരിശംപൂണ്ട പിതാവ് മകളെ കൊലപ്പെടുത്തി മൃതദേഹം രഹസ്യമായി സംസ്‌ക്കരിച്ചു. ഉത്തർപ്രദേശിലെ മൊഹമ്മദാബാദ് ഗ്രാമത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനായ 13 വയസ്സുകാരിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവിനായി തിരച്ചിൽ ഊർജിതമാക്കി.

പെൺകുട്ടിയെ കൊലപ്പെടുത്തിയ പിതാവ് വീട്ടുകാരുടെ അറിവോടെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്. പിതാവിന്റെ നേതൃത്വത്തിൽ തന്നെ കുടുംബാംഗങ്ങൾ രഹസ്യമായി മൃതദേഹം സംസ്‌കരിക്കുക ആയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് തുണ്ട്ല പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയെ ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

13 വയസ്സുകാരിയായ മകളെ പിതാവ് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് അമ്മ മൊഴി നൽകി. അയൽപക്കത്തുള്ള ഒരു ആൺകുട്ടിക്കൊപ്പം മകളെ കണ്ടതിലുള്ള രോഷത്തിലാണ് കൊലപാതകം നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP