Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിശുദ്ധബലി അർപ്പിക്കുന്നതിനിടയിൽ വൈദികൻ മരണം വരിച്ചു; കുർബാനയ്ക്കിടെ കുഴഞ്ഞു വീണ് മരണം

വിശുദ്ധബലി അർപ്പിക്കുന്നതിനിടയിൽ വൈദികൻ മരണം വരിച്ചു; കുർബാനയ്ക്കിടെ കുഴഞ്ഞു വീണ് മരണം

കോട്ടയം: നെടുംകുന്നം മദർതെരേസാസ് ഹോമിലെ ചാപ്പലിൽ കുർബാന അർപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഫാ. സെബാസ്റ്റ്യൻ പന്തലാനി (80) മരിച്ചു. തിങ്കളാഴ്ച രാത്രി 7.30ഓടെ കുർബാന നടത്തുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ഇന്നു നാലു മുതൽ 4.30 വരെ നെടുംകുന്നം മദർതെരേസാ ഹോമിലും അഞ്ചു മുതൽ 5.30 വരെ നെടുംകുന്നം - മാന്തുരുത്തി റോഡിലെ കോമാക്കൽ അൽഫോൻസാ ചാപ്പലിലും പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ 8.30ന് പൂവരണിയിലെ വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം പൂവരണി തിരുഹൃദയ പള്ളിയിൽ.

പൈക പൂവരണി പന്തലാനിക്കൽ കുടുംബാംഗമാണ്. ഒഡീഷയിലെ കട്ടക് - ഭുവനേശ്വർ അതിരൂപതാഗംമായിരുന്ന ഫാ. സെബാസ്റ്റ്യൻ 55 വർഷത്തെ സേവനത്തിനുശേഷം ആറു മാസമായി മദർ തെരേസാ ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

പാലാ പൂവരണി പന്തലാനിക്കൽ പരേതനായ കെ.ഉതുപ്പിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ:ത്രേസ്യാമ്മ, റോസമ്മ, പരേതരായ തോമസ്, ജോസഫ്, മാത്തുക്കുട്ടി, മറിയക്കുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP