Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്വാളിയർ രൂപതയയെ ഇനി ഫാദർ തോമസ് തെന്നാട്ട് നയിക്കും; ഏറ്റുമാനൂർ സ്വദേശിയായ തെന്നാട്ടിനെ നിയമിച്ചത് ഫ്രാൻസിസ് മാർപാപ്പ

ഗ്വാളിയർ രൂപതയയെ ഇനി ഫാദർ തോമസ് തെന്നാട്ട് നയിക്കും; ഏറ്റുമാനൂർ സ്വദേശിയായ തെന്നാട്ടിനെ നിയമിച്ചത് ഫ്രാൻസിസ് മാർപാപ്പ

ന്യൂഡൽഹി:ധ്യപ്രദേശിലെ ഗ്വാളിയർ രൂപതാ ബിഷപ്പായി മലയാളിയായ ഫാ.തോമസ് തെന്നാട്ടിനെ നിയമിച്ചു. ബിഷപ് മാർ ജോസഫ് കൈതത്തറ പദവിയൊഴിഞ്ഞ സാഹചര്യത്തിലാണു തെന്നാട്ടിനെ നിയമിച്ചത്. നാഗ്പുരിലെ മൻകാപുർ സെന്റ് പയസ് പള്ളി വികാരിയും എസ്എസി പ്രോവിൻസ് പാസ്റ്ററൽ കമ്മിഷൻ പ്രസിഡന്റുമാണു ഫാ.തോമസ്.

ഏറ്റുമാനൂർ സെന്റ് ജേസഫ്‌സ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ തെന്നാട്ട് കുരുവിള-അന്നമ്മ ദമ്പതികളുടെ മകനായ ഫാ.തോമസ്, 1969ൽ പള്ളോടൈൻ സന്യാസ സഭയിൽ ചേർന്നു. 1978 ഒക്ടോബർ 21നു വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂർ, ഹൈദരാബാദ്, ഇൻഡോർ, ഝാബുവ രൂപതകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1999ൽ സ്ഥാപിച്ച ഗ്വാളിയർ രൂപത ഭോപ്പാൽ അതിരൂപതയുടെ കീഴിലാണ്. പള്ളോടൈൻ സഭയുടെ ആസ്ഥാനത്തു നാഗ്പുർ ആർച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുതുകുളങ്ങരയാണു നിയമനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഗ്വാളിയർ രൂപതാ ആസ്ഥാനത്തും വത്തിക്കാനിലും പ്രഖ്യാപനം നടത്തി.

മെത്രാഭിഷേക തീയതി പിന്നീടു പ്രഖ്യാപിക്കും. കോട്ടയം അതിരൂപതയിൽ നിന്നുള്ള അഞ്ചാമത്തെ മിഷനറി മെത്രാനാണു ഫാ.തോമസ് തെന്നാട്ട്. ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി എന്നിവർ സഹോദരങ്ങളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP