Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാരായിമാരെ രക്ഷിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു; സിപിഎമ്മിന് ഫസലിനോട് വിരോധമുണ്ടായിരുന്നു; തുടരന്വേഷണത്തിന് ഹർജി നൽകിയ സഹോദരന്മാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്ന് ഫസലിന്റെ സഹോദരി റംല

കാരായിമാരെ രക്ഷിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു; സിപിഎമ്മിന് ഫസലിനോട് വിരോധമുണ്ടായിരുന്നു; തുടരന്വേഷണത്തിന് ഹർജി നൽകിയ സഹോദരന്മാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്ന് ഫസലിന്റെ സഹോദരി റംല

കണ്ണൂർ: ഫസൽ കൊലപാതക കേസിൽ തുടരന്വേഷണം വേണ്ടെന്ന സിബിഐ കോടതിയുടെ വിധി പുറത്തുവന്നതോടെ കാരായി സഹോദരന്മാരെ രക്ഷിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞെന്ന് ഫസലിന്റെ സഹോദരി റംല. കോടതിയിൽ തുടരന്വേഷണത്തിന് ഹർജി നൽകിയ ഫസലിന്റെ സഹോദരന്മാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും റംല ആവശ്യപ്പെട്ടു. സിപിഎമ്മിന് ഫസലിനോട് വിരോധമുണ്ടായിരുന്നുവെന്നും കേസിൽ നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ പറയുന്നു.

തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണമില്ലെന്ന് സിബിഐ കോടതി വ്യക്തമാക്കിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കൊച്ചി സിബിഐ ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താനാവില്ലെന്നും കുറ്റസമ്മത മൊഴിയും സിബിഐയുടെ കണ്ടെത്തലുകളും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളുകയാണെന്നും കോടതി അറിയിച്ചു.

ഫസലിന്റെ സഹോദരൻ അബ്ദുൾസത്താറാണു കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതു താനുൾപ്പെട്ട സംഘമാണെന്ന ആർഎസ്എസ് പ്രവർത്തകൻ സുബിഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ സുബീഷ് പൊലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു.

എന്നാൽ, ഫസൽ വധക്കേസിൽ പ്രചരിക്കുന്ന കുറ്റസമ്മതമൊഴി പൊലീസ് മർദിച്ചു പറയിച്ചതാണെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ കെ.സുബീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP