Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാള സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്കോ? വേതന വർദ്ധനവ് അംഗീകരിച്ചില്ലെങ്കിൽ ഏഴു മുതൽ സാങ്കേതിക പ്രവർത്തകർ പണിമുടക്കിലേക്ക്; പതിനഞ്ചു ശതമാനം വർദ്ധനവ് എന്ന നിർമ്മാതാക്കളുടെ ഉറപ്പ് അംഗീകരിക്കാനാവില്ലെന്ന് ഫെഫ്ക; ശനിയാഴ്‌ച്ച കൊച്ചിയിൽ നിർണായക യോഗം

മലയാള സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്കോ? വേതന വർദ്ധനവ് അംഗീകരിച്ചില്ലെങ്കിൽ ഏഴു മുതൽ സാങ്കേതിക പ്രവർത്തകർ പണിമുടക്കിലേക്ക്; പതിനഞ്ചു ശതമാനം വർദ്ധനവ് എന്ന നിർമ്മാതാക്കളുടെ ഉറപ്പ് അംഗീകരിക്കാനാവില്ലെന്ന് ഫെഫ്ക; ശനിയാഴ്‌ച്ച കൊച്ചിയിൽ നിർണായക യോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. വേതന വർധനവ് സംബന്ധിച്ച കരാർ പരിഷ്‌കരിച്ചില്ലെങ്കിൽ ഷൂട്ടിംഗുമായി സഹകരിക്കില്ലെന്ന് ഫെഫ്ക ഭാരവാഹികൾ അറിയിച്ചു. വേതന വർദ്ധനവുമായി ബന്ധപ്പെട്ട് ഫെഫ്ക-പ്രൊഡ്യൂസേഴ്സ് തർക്കം പരിഹരിക്കാൻ ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ശനിയാഴ്‌ച്ച കൊച്ചിയിലാണ് യോഗം നടക്കുക.

ശനിയാഴ്‌ച്ച കൊച്ചിയിൽ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ മെയ് ഏഴു മുതൽ ഷൂട്ടിങ് നിർത്തിവെയ്ക്കുമെന്നാണ് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ തീരുമാനം. ദിവസ വേതന തൊഴിലാളികളുടെ പതിനഞ്ചു ശതമാനം വർധനയാണ് നിർമ്മാതാക്കളുടെ സംഘടന ഉറപ്പു നൽകിയിരുന്നത്. എന്നാൽ അതു തീരെ കുറവാണെന്നും അതിനേക്കാൾ ഉയർന്ന തുകയ്ക്ക് തങ്ങൾ അർഹരാണെന്നുമാണ് ഫെഫ്കയുടെ നിലപാട്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ഫെഫ്കയുടെ ജനറൽ കൗൺസിലാണ് ശക്തമായ ഈ ആവശ്യം ഉന്നയിച്ചത്. വേതന വർധനവുണ്ടാകണമെന്ന ആവശ്യവുമായി ഫെഫ്കയുടെ നേതൃത്വത്തിൽ നേരത്തെ ചർച്ചകൾ നടന്നിരുന്നു. വേതനവർധന ഉടനെ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തും നൽകിയിരുന്നു.

കരാറിന്റെ കാലാവധി 2018 ഡിസംബർ 31ന് അവസാനിച്ചുവെന്നും അതിനാൽ ഉടൻ തന്നെ പരിഷ്‌കരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഫെഫ്ക ആവശ്യപ്പെടുന്ന പുതിയ വേതന നിരക്ക് അനുവദിച്ചു നൽകാൻ നിർമ്മാതാക്കളുടെ സംഘടന തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇരു സംഘടനകളും തമ്മിൽ തർക്കം തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP