Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാത്രിയിൽ ഒന്നിച്ച് നടക്കവേ കൂട്ടുകാരൻ കിണറ്റിൽ വീണു; സുഹൃത്തിനെ രക്ഷിക്കാൻ ഒപ്പം നടന്ന മറ്റേയാളും എടുത്തു ചാടി; ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ച കൂട്ടുകാരന്റെ മൃതദേഹവും താങ്ങി പ്ലസ്ടുക്കാരൻ കിണറ്റിൽ കഴിച്ചു കൂട്ടിയത് ഒരു രാത്രി മുഴുവനും

രാത്രിയിൽ ഒന്നിച്ച് നടക്കവേ കൂട്ടുകാരൻ കിണറ്റിൽ വീണു; സുഹൃത്തിനെ രക്ഷിക്കാൻ ഒപ്പം നടന്ന മറ്റേയാളും എടുത്തു ചാടി; ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ച കൂട്ടുകാരന്റെ മൃതദേഹവും താങ്ങി പ്ലസ്ടുക്കാരൻ കിണറ്റിൽ കഴിച്ചു കൂട്ടിയത് ഒരു രാത്രി മുഴുവനും

മലപ്പുറം: രാത്രിയിൽ ഒന്നിച്ച് നടക്കവേ ആൾമറയില്ലാത്ത കിണറ്റിൽ വന്ന കൂട്ടുകാരനെ രക്ഷിക്കാൻ സുഹൃത്തായ കൗമാരക്കാരൻ ഒപ്പം ചാടിയ പ്ലസ്ടുക്കാരൻ ഒരു രാത്രി മുഴുവൻ കൂട്ടുകാരന്റെ മൃതദേഹവുമായി കിണറ്റിൽ കഴിച്ചു കൂട്ടി. പിറ്റേന്ന് കരച്ചിൽ കേട്ട് നാട്ടുകാരെത്തുമ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. പിന്നീട് ഇയാൾ നൽകിയ വിവരം വെച്ച് കൂട്ടുകാരന്റെ മൃതദേഹം അഗ്‌നിശമനസേനാ വിഭാഗം കണ്ടെത്തി.

എളങ്കൂർ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകൻ രാഹുലാണ് അബദ്ധത്തിൽ കിണറ്റിൽ വീണ് മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താൻ കഴിയാതെ മൃതദേഹവുമായി കിണറ്റിൽ 12 മണിക്കൂറിലധികം ചെലവഴിച്ചത്. കഴിഞ്ഞ ദിവസം രാത്രി എത്തു മണിയോടെ നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരുവരും നടന്നു വരുമ്പോൾ അടങ്ങുംപുറം ക്ഷേത്രപരിസരത്തുള്ള ആൾമറയില്ലാത്ത കിണറ്റിൽ രാഹുൽ അബദ്ധത്തിൽ വീണുപോകുകയായിരുന്നു. ഉടൻ രക്ഷിക്കാനായി അരുൺ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.

പകച്ചുപോയ അരുൺ രാവിലെ ഏഴരവരെ കിണറ്റിനകത്ത് കഴിച്ചു കൂട്ടുകയായിരുന്നു. രാവിലെ കിണറ്റിനുള്ളിൽ നിന്നും രക്ഷിക്കണേയെന്നുള്ള കരച്ചിൽ കേട്ട സമീപവാസികളായ സ്ത്രീകൾ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി അരുണിനെ രക്ഷപ്പെടുത്തി.

അരുൺനൽകിയ വിവരം അനുസരിച്ച് അഗ്‌നിശമന സേനാംഗങ്ങൾ കിണറ്റിലിറങ്ങി തിരച്ചിൽ നടത്തുകയും ഒമ്പതു മണിയോടെ രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അരുണിനെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാഹുലിന്റെ സംസ്‌ക്കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP